ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി; സംഭവം ഹൃദയസ്തംഭനം എന്ന് വരുത്തി തീർക്കാൻ ശ്രമം

Alappuzha daughter murder

**ആലപ്പുഴ ◾:** ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പോലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചൽ ജാസ്മിൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോസ് മോനും മകൾ എയ്ഞ്ചലും തമ്മിൽ ഇന്നലെ രാത്രി തർക്കമുണ്ടായെന്നും ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നുമാണ് ജോസ് പോലീസിന് നൽകിയ മൊഴി. തുടർന്ന് മകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജോസ്മോൻ തന്നെ അയൽവാസികളെ വിളിച്ചുവരുത്തി. സംഭവം രാത്രിയിൽ ആരും അറിയാതെ മൂടിവെക്കാനും ഇയാൾ ശ്രമിച്ചു.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട എയ്ഞ്ചൽ. ഭർത്താവുമായി പിണങ്ങി ഏകദേശം രണ്ടുമാസത്തോളമായി എയ്ഞ്ചൽ സ്വന്തം വീട്ടിലായിരുന്നു താമസം.

ഹൃദയസ്തംഭനത്തെ തുടർന്ന് മകൾ മരണപ്പെട്ടെന്ന വിവരമാണ് ഇയാൾ ആശുപത്രിയിൽ നൽകിയത്. എന്നാൽ, ഡോക്ടർമാർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

  നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണ്ടെന്ന് പ്രതിഭാഗം; കേസ് 23-ലേക്ക് മാറ്റി

തുടർന്ന് പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജോസ്മോൻ കുറ്റം സമ്മതിച്ചത്. ഇതോടെയാണ് കൊലപാതകത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്.

അറസ്റ്റിലായ ജോസ് മോനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Story Highlights : Father killed daughter Alappuzha

Story Highlights: ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്.

Related Posts
തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും
Thiruvananthapuram water supply

തിരുവനന്തപുരം നഗരത്തിലെ ചില ഭാഗങ്ങളിൽ നാളെ വൈകുന്നേരം മുതൽ ജലവിതരണം തടസ്സപ്പെടും. വെള്ളയമ്പലം Read more

സിപിഐഎം കത്ത് വിവാദം: ഷെർഷാദിന്റെ ആരോപണങ്ങൾ തള്ളി മുൻ ഭാര്യ രത്തീന
CPM letter controversy

സിപിഐഎം നേതൃത്വത്തിനെതിരായ കത്ത് വിവാദത്തിൽ ഷെർഷാദിന്റെ മുൻ ഭാര്യ രത്തീനയുടെ പ്രതികരണം. ഗാർഹിക Read more

ധർമസ്ഥലയിലെ പരിശോധന താത്കാലികമായി നിർത്തി; കാരണം ഇതാണ്
Dharmasthala investigation

മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി Read more

ബിന്ദു പദ്മനാഭൻ തിരോധാനക്കേസ്: സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
Bindu Padmanabhan missing case

ആലപ്പുഴ ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനക്കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ Read more

വാഹനലോകം അടുത്തറിയാൻ; കെഎസ്ആർടിസി ട്രാൻസ്പോ എക്സ്പോ ഒരുക്കുന്നു
KSRTC Transpo Expo

വാഹനലോകത്തെ അടുത്തറിയാൻ കെഎസ്ആർടിസി ഒരുക്കുന്ന എക്സ്പോ ഈ മാസം 21 മുതൽ 24 Read more

വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
Train accident Thrissur

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ Read more

  നിലമ്പൂരിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
passport NOC delay

ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ. Read more

റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
rapper Vedan case

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ ലൈംഗികാരോപണ പരാതികൾ ഉയർന്നു. രണ്ട് Read more

കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടർച്ചയായ മൂന്നാം ദിവസം
gold rate kerala

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് 74,200 Read more