കൊച്ചി നഗരത്തിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയില് തുടരുകയാണ്. കൊച്ചി കോര്പ്പറേഷന്റെ പ്രാഥമിക സര്വ്വേയെ തുടർന്നാണ് ഗുരുതരമായ ഈ കണ്ടെത്തല്. അപകടാവസ്ഥയിലുള്ള കൂടുതല് കെട്ടിടങ്ങളും ഇടപ്പള്ളി, ഫോര്ട്ടുകൊച്ചി, വൈറ്റില എന്നീ മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്.
കോര്പ്പറേഷനു കീഴിലുള്ള എഞ്ചിനീയര്മാരാണ് കെട്ടിടങ്ങളുടെ പരിശോധന നടത്തിയത്. സുരക്ഷാ ഭീഷണിയുമായി നിലനിക്കുന്ന പതിറ്റാണ്ടുകള് പഴക്കമുള്ള കെട്ടിടങ്ങളും ഈ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളിലേറെയും നിലവിൽ കച്ചവട സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നവയാണ്.
700ലധികം സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ ബല പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഈ 130 കെട്ടിടങ്ങളിൽ നിന്നും പൊളിച്ചു മാറ്റേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു.
Story highlight : 130 buildings verge of collapse in kochi.