റെയിംസ്: ആരാധകരുടെ കാത്തിരിന് അവസാനം കുറിച്ച് ലയണൽ മെസി പിഎസ്ജിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങി. നെയ്മറിന്റെ പകരക്കാരനായാണ് റെയിംസിനെതിരായ മത്സരത്തിന്റെ 66-ാം മിനിറ്റിൽ മെസി കളിക്കളത്തിൽ ഇറങ്ങിയത്.
വൻ ആരവത്തോടെ മെസിയെ ആരാധകർ വരവേറ്റു. എതിരില്ലാത്ത രണ്ട് ഗോളിന് മത്സരത്തിൽ പിഎസ്ജി ജയിച്ചു. ഇരു ഗോളും നേടിയെടുത്തത് കിലിയന് എംബാപ്പെയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എംബാപ്പെയുടെ ഗോളുകള് 16, 63 മിനുറ്റുകളിലായിരുന്നു. സീസണില് കളിച്ച 4 മത്സരങ്ങളും വിജയിച്ച ഏക ടീമായ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമാണുള്ളത്. റെയിംസിന് 17-ാം സ്ഥാനമാണ്.
അതേസമയം,എംബാപ്പെ ഇനി പിഎസ്ജിക്കായി കളത്തിലിറങ്ങാൻ സാധ്യതയില്ല. താരം റയൽ മാഡ്രിഡുമായി ചർച്ചകൾ പൂർത്തിയാക്കിയതായാണ് വിവരം.
Story highlight: Messi’s first match for PSG.