ടോക്കിയോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടാനായി ടേബിൾടെന്നിസ് താരം ഭാവിന പട്ടേൽ ഫൈനലിലെത്തി. ചൈനീസ് താരത്തെ സെമിയിൽ തോൽപ്പിച്ചാണ് ഫൈനലിലേക്ക് ഇന്ത്യൻ താരം പ്രവേശിച്ചത്.
ചൈനയുടെ ഴാങ് മിയാവോയെ 3-2 എന്ന സ്കോർ നിലയിൽ തളച്ച് ഐതിഹാസിക പോരാട്ടം കാഴ്ചവെക്കുകയായിരുന്നു ഇന്ത്യൻ താരം. ലോക ഒന്നാംനമ്പർ ടേബിൾ ടെന്നീസ് പാരാലിമ്പിക്സ് താരമാണ് ഴാങ് മിയാവോ. മുൻപ് മൂന്നു പ്രാവശ്യവും ഇതേ ചൈനീസ് താരത്തോട് ഭാവിന തോൽവി ഏറ്റു വാങ്ങിയിരുന്നു.
ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ താരത്തെ മുട്ടുകുത്തിച്ചാണ് ഭാവന സെമിയിലേക്ക് കടന്നത്. റിയോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായിരുന്ന ലോക രണ്ടാം നമ്പർ താരത്തെ പരാജയപ്പെടുത്തിയപ്പോൾ തന്നെ ഭാവിനയുടെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു.
ലോക ഒന്നാം നമ്പർ താരത്തിനെയും രണ്ടാം നമ്പർ താരത്തെയും മുട്ടുകുത്തിച്ച ഭാവിന ഇന്ത്യക്കായി സ്വർണം നേടുമോ എന്നതാണ് ആരാധകലോകം ഉറ്റുനോക്കുന്നത്.
Story Highlights: Bhavina patel enters to Table tennis finals at Tokyo Paralympics.