നിലമ്പൂരിൽ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; മുന്നണികൾ ആത്മവിശ്വാസത്തിൽ

Nilambur byelection

**നിലമ്പൂർ◾:** ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം നിലമ്പൂരിൽ ആവേശം ഉയർത്തി. മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെ റോഡ് ഷോ ടൗണിൽ എത്തിയപ്പോൾ മഴയെ അവഗണിച്ചും അണികൾ ആവേശത്തോടെ പങ്കെടുത്തു. അതേസമയം, പി.വി. അൻവർ കൊട്ടിക്കലാശമില്ലാതെ വീടുകൾ കയറി വോട്ടഭ്യർഥിച്ചു. മറ്റന്നാളാണ് നിലമ്പൂർ പോളിംഗ് ബൂത്തിലെത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വർഷങ്ങൾക്കു ശേഷം പാർട്ടിയുടെ ചിഹ്നത്തിൽ എം. സ്വരാജ് എന്ന ശക്തനായ സ്ഥാനാർത്ഥി എത്തിയതോടെ എൽഡിഎഫ് ക്യാമ്പ് ആവേശത്തിലായിരുന്നു. കൊട്ടിക്കലാശത്തിൽ ഇത് കൂടുതൽ പ്രകടമായി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും മഴ നനഞ്ഞ് സ്വരാജ് പ്രവർത്തകർക്ക് നടുവിൽ നിന്നപ്പോൾ മുദ്രാവാക്യം വിളികൾ ഉയർന്നു. എൽഡിഎഫ് ക്യാമ്പിന് ഒരൊറ്റ വോട്ടും ചോരില്ലെന്ന ആത്മവിശ്വാസമുണ്ട്.

യുഡിഎഫിന് ഇക്കുറി ആര്യാടൻ മുഹമ്മദിന്റെ കോട്ട തിരികെ പിടിക്കാമെന്ന ഉറപ്പുണ്ട്. ഒറ്റക്കെട്ടായുള്ള പ്രചാരണവും പ്രിയങ്കയുടെ വരവും യുഡിഎഫ് ക്യാമ്പിന് ഉണർവേകി. ഭരണവിരുദ്ധ വികാരം മുതലെടുത്ത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് അവകാശപ്പെട്ടു.

വലിയ സ്വാധീനമില്ലാത്ത മണ്ഡലമെങ്കിലും എൻഡിഎയും ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. പുതിയ അധ്യക്ഷന്റെ കീഴിൽ ബിജെപി നടത്തുന്ന ആദ്യ രാഷ്ട്രീയ പോരാട്ടമാണിത്. മലയോര മേഖലയിലെ ഓരോ വോട്ടും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അൻവർ നടത്തിയ പ്രചാരണവും തനിച്ചുള്ള പോരാട്ടവും അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ അമിതാവേശം കാണിക്കാതെ വീടുകൾ കയറിയായിരുന്നു അദ്ദേഹത്തിന്റെ വോട്ടഭ്യർത്ഥന. 25 ദിവസം നീണ്ടുനിന്ന പരസ്യ പ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്.

പാളയത്തിലെ പടയും നാടകീയ രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും വിവാദങ്ങളും കടന്ന് നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണം നടത്തി, എൽഡിഎഫ് ആവേശത്തോടെ കൊട്ടിക്കലാശം നടത്തിയപ്പോൾ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്, എൻഡിഎയും ബിജെപിയും മലയോര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Story Highlights: Nilambur byelection witnessed a vibrant end to campaigning with LDF, UDF, and NDA candidates making strong efforts to secure votes.

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar

രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar bail plea

രാഹുൽ ഈശ്വറിന് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം നിഷേധിച്ചു. അതിജീവിതകൾക്കെതിരായ പോസ്റ്റുകൾ നീക്കം Read more

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
National Highway collapse

മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ Read more

രണ്ടാമത്തെ പീഡന കേസ്: അറസ്റ്റ് തടയാൻ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
anticipatory bail plea

രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും അറസ്റ്റ് തടയുന്നതിനുള്ള ശ്രമങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം Read more

ദേശീയപാത നിർമ്മാണം അഴിമതി കൂത്തരങ്ങ്; മന്ത്രി റിയാസ് റീൽസ് എടുക്കണം: ഒ.ജെ.ജനീഷ്
road collapse criticism

കൊല്ലത്തെ ദേശീയപാത അപകടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷിന്റെ പ്രതികരണം. ദേശീയപാത Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുലിനെതിരെ അതിജീവിത നൽകിയ Read more

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, എൻ. വാസുവിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
Sabarimala gold robbery

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന Read more

കുസാറ്റ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം; അഭിനന്ദനവുമായി മന്ത്രി പി. രാജീവ്
CUSAT student election

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ഉജ്ജ്വല Read more

ദേശീയപാത 66-ലെ നിർമ്മാണ പാളിച്ചകൾ പാർലമെന്റിൽ ഉന്നയിച്ച് ശശി തരൂർ
NH 66 construction

ദേശീയപാത 66-ലെ നിർമ്മാണത്തിലെ സുരക്ഷാ വീഴ്ചകൾ ശശി തരൂർ എം.പി. ലോക്സഭയിൽ ഉന്നയിച്ചു. Read more