പത്താം ക്ലാസുകാർക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ; അനുകൂലിച്ച് ഹൈക്കോടതി.

Anjana

ഗ്രേസ്മാർക്ക് നൽകേണ്ട അനുകൂലിച്ച് ഹൈക്കോടതി
ഗ്രേസ്മാർക്ക് നൽകേണ്ട അനുകൂലിച്ച് ഹൈക്കോടതി

കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും ഇതിനെതിരെ വിദ്യാർഥികളും
കെഎസ്‌യുവും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.

വിഷയത്തിൽ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂടാതെ ഗ്രേസ്മാർക്ക് സംവിധാനത്തിന് പകരം അർഹരായവർക്ക് പ്ലസ് വൺ പ്രവേശനത്തിനായി 2 ബോണസ് പോയിന്റ് നൽകാമെന്ന സർക്കാർ നിർദേശവും അംഗീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് വിദ്യാർഥികളും കെഎസ്‌യുവും സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. കോവിഡ് സാഹചര്യം മൂലം പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ മാർക്ക് നൽകേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്.

Story Highlights: No grace marks for 10th class students