എയര് ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; അന്വേഷണം ഊര്ജ്ജിതമാക്കി

Air India Flight Crash

◾ അപകടത്തില്പെട്ട എയര് ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടത്തെക്കുറിച്ച് കൂടുതല് അന്വേഷണം ആരംഭിച്ചു. എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്യൂറോ (എഎഐബി) ടീമാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല് കോളജ് ഹോസ്റ്റല് കെട്ടിടത്തിന്റെ മേല്ക്കൂരയില് നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകടമുണ്ടായി 28 മണിക്കൂറുകള്ക്ക് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് അന്വേഷണത്തിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് വ്യോമയാന മന്ത്രി റാം മോഹന് നായിഡു അഭിപ്രായപ്പെട്ടു. എഞ്ചിനുകള്ക്ക് സംഭവിച്ച തകരാര് അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങള് പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തല്.

ബ്ലാക്ക് ബോക്സില് നിന്നുള്ള വിവരങ്ങള് അപകടകാരണം കണ്ടെത്തുന്നതിന് നിര്ണായകമാകും. വിമാനത്തിന്റെ വേഗത, കൈവരിച്ച ഉയരം, സാങ്കേതിക തകരാറുകള്, പൈലറ്റുമാരുടെ സംഭാഷണം ഉള്പ്പടെ 80 നിര്ണായക വിവരങ്ങളാണ് ബ്ലാക്ക് ബോക്സില് ഉണ്ടാവുക. ഫ്ലൈറ്റ് ഡാറ്റാ റെക്കോര്ഡറും, കോക്പിറ്റ് വോയിസ് റെക്കോര്ഡറും അടങ്ങിയതാണ് ബ്ലാക്ക് ബോക്സ്. വീണ്ടെടുത്ത ബ്ലാക്ക് ബോക്സ് ശാസ്ത്രീയ പരിശോധന നടത്തിയാലേ യഥാര്ഥ കാരണം അറിയാനാകൂ.

അപകടത്തെക്കുറിച്ച് കൂടുതലായി അറിയാന് വിദഗ്ധരുടെ സഹായം തേടുന്നു. ഇതിന്റെ ഫലമാകും അപകട കാരണം കണ്ടെത്താന് നിര്ണായകമാവുക. ബ്രിട്ടന്റെ എയര് ആക്സിഡന്റ്സ് ഇന്വസ്റ്റിഗേഷന് ബ്രാഞ്ച് സംഘവും, അമേരിക്കയുടെ നാഷണല് ട്രാന്സ്പോര്ട്ട് സെക്യൂരിറ്റി ബോര്ഡ് വിദഗ്ധരും ഇന്ത്യയില് എത്തും.

  നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്

എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്യൂറോയുടെ ഉദ്യോഗസ്ഥര് ഡിജിസിഎയുമായി ചേര്ന്ന് ലഭിച്ച തെളിവുകള് പരിശോധിച്ചു വരികയാണ്. ഇന്ത്യയുടെ അന്വേഷണത്തിനൊപ്പം ഇരു ഏജന്സികളും പ്രവര്ത്തിക്കും. ബ്ലാക്ക് ബോക്സ് കൂടാതെ വിമാനത്തിലെ ഡിജിറ്റര് വീഡിയോ റെക്കോഡറും, എമര്ജന്സി ലൊക്കേഷന് ട്രാന്സ്മിറ്ററും ഇന്ന് നടത്തിയ തെരച്ചിലില് കിട്ടിയിരുന്നു.

അതേസമയം എയര് ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണി പ്രോട്ടോക്കോളില് സംശയം പ്രകടിപ്പിച്ച് ഡിജിസിഎ മുന് ജോയിനറ് സെക്രട്ടറി സനത് കൌള് രംഗത്തെത്തി. കൂടാതെ ബോയിങ് വിമാന കമ്പനിയുടെ എഞ്ചിനീയര്സ് അടങ്ങുന്ന സംഘവും ഇന്ത്യയിലെത്തുന്നുണ്ട്. ഇത് ഡിജിസിഎയുടെ ഫൊറന്സിക് സയന്സ് ലാബിലാകും പരിശോധന നടത്തുക.

Story Highlights: Air India flight’s black box found on the rooftop of the building it crashed into.

Related Posts
നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്
Kathmandu Airport Reopens

നേപ്പാളിൽ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം തുറന്നു. എയർ ഇന്ത്യയുടെ Read more

  നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്
അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 Read more

ആകാശത്ത് ഒരു കുഞ്ഞതിഥി: മസ്കറ്റ്-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം
Air India Flight Birth

മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം. 35000 Read more

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Air India flight fire

ഡൽഹിയിൽ ലാൻഡിംഗിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തമുണ്ടായി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് Read more

എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളുടെ ഫ്യൂവൽ സ്വിച്ച് പരിശോധന പൂർത്തിയായി
Air India Boeing Inspection

എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. Read more

അഹമ്മദാബാദ് വിമാന അപകടം: കാരണം എഞ്ചിൻ തകരാറോയെന്ന് എഎഐബി
Ahmedabad flight crash

അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം എഞ്ചിൻ കൺട്രോൾ യൂനിറ്റ് തകരാറാണോയെന്ന് എഎഐബി അന്വേഷിക്കുന്നു. Read more

  നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്
അഹമ്മദാബാദ് വിമാനദുരന്തം: സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് റിപ്പോർട്ട്
Ahmedabad plane crash

അഹമ്മദാബാദ് വിമാനദുരന്തത്തിൽ സീനിയർ പൈലറ്റ് സംശയനിഴലിലാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫ്യുവൽ Read more

വിമാന അപകടം; അന്വേഷണ സംഘത്തിൽ പൈലറ്റുമാരെയും ഉൾപ്പെടുത്തണമെന്ന് അസോസിയേഷൻ
Air India crash probe

എയർ ഇന്ത്യ വിമാന അപകടത്തിൽ വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് പൈലറ്റ്സ് Read more

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം പറന്നത് 32 സെക്കന്റ് മാത്രം; റിപ്പോർട്ടുകൾ പുറത്ത്
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. Read more

അഹമ്മദാബാദ് വിമാനപകടം: അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു
Ahmedabad Air India accident

അഹമ്മദാബാദ് വിമാനപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ Read more