വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ ധാരണയായി

Doppler Weather Radar

വയനാട്◾: വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കാലാവസ്ഥാ നിരീക്ഷണത്തിന് ഇത് സഹായകമാകും. തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള്ക്കും റഡാറിൻ്റെ പ്രയോജനം ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് ബത്തേരി രൂപത വികാരി ജനറല് ഫാദര് സെബാസ്റ്റ്യന് കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാല്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര് സെക്രട്ടറി ഡോ. ശേഖര് എല്. കുര്യാക്കോസ് എന്നിവര് ധാരണാപത്രത്തില് ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്, ധനകാര്യ വകുപ്പ് മന്ത്രി കെ എന് ബാലഗോപാല്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്, സുല്ത്താന് ബത്തേരി ശ്രേയസ് ഡയറക്ടര് ഫാദര് ഡേവിഡ് ആലുങ്കല് തുടങ്ങിയവര് ചടങ്ങില് സന്നിഹിതരായിരുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സില് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീര് എന്നിവരും പങ്കെടുത്തു.

വടക്കന് കേരളത്തില് കാലാവസ്ഥാ നിരീക്ഷണത്തിനായി ഒരു റഡാര് സ്ഥാപിക്കുക എന്നത് 2010 മുതലുള്ള സംസ്ഥാനത്തിന്റെ ആവശ്യമായിരുന്നു. ഈ ആവശ്യം ഈ പദ്ധതിയിലൂടെ നടപ്പിലാക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റഡാര് സ്ഥാപിക്കുന്നതിനുള്ള പ്രവര്ത്തനം ആരംഭിക്കും.

  ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

100 കി.മി വിസ്തൃതിയില് കാലാവസ്ഥാ നിരീക്ഷണം നടത്താവുന്ന ത ബാന്ഡ് റഡാര് ആണ് ഇവിടെ സ്ഥാപിക്കുന്നത്. ബാംഗ്ലൂര് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് ഈ റഡാര് തയാറാക്കിയിരിക്കുന്നത്. ഡോപ്ളര് വെതര് റഡാര് മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കാനുള്ള സംവിധാനമാണ്.

ഈ റഡാർ തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള്ക്കും പ്രയോജനകരമാകും. ഇതിലൂടെ ഇരു സംസ്ഥാനങ്ങളിലെയും കാലാവസ്ഥാ വ്യതിയാനങ്ങള് അറിയാന് സാധിക്കും.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പഴശ്ശിരാജ കോളേജില് ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകള് തുടങ്ങാനും പദ്ധതിയുണ്ട്. ഇതിലൂടെ ദുരന്ത നിവാരണ രംഗത്ത് കൂടുതല് പഠനം നടത്താന് വിദ്യാര്ഥികള്ക്ക് അവസരം ലഭിക്കും.

Story Highlights: വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

Related Posts
ഫൊക്കാനയുടെ ത്രിദിന കണ്വെന്ഷന് കുമരകത്ത്; ഇന്ന് തുടക്കം
Fokana Kerala convention

ലോകത്തിലെ ഏറ്റവും വലിയ അംബ്രല്ല ഓര്ഗനൈസേഷനായ ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്വെന്ഷന് Read more

  മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
ദിയ കൃഷ്ണ കേസിൽ വഴിത്തിരിവ്; രണ്ട് ജീവനക്കാർ കീഴടങ്ങി
Diya Krishna case

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസിൽ രണ്ട് മുൻ ജീവനക്കാർ ജില്ലാ Read more

പാമ്പുപിടിത്തം പഠിക്കാം; അധ്യാപകർക്കായി പരിശീലനം ഒരുക്കി വനംവകുപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി അധ്യാപകർക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 11-ന് Read more

മുണ്ടക്കൈ ദുരന്തം: വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം, ഹൈക്കോടതി വിമർശനം
Wayanad disaster loan waiver

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് Read more

ഹയർ സെക്കൻഡറിയിൽ ഇനി ബ്രെയിൽ ലിപി പുസ്തകങ്ങൾ; പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
Braille textbooks

ഹയർ സെക്കൻഡറി വിഭാഗത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിക്കാൻ Read more

കുസാറ്റ് കാമ്പസ് അടച്ചു; അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു
H1N1 outbreak

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസ് എച്ച് 1 എൻ Read more

  സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
എടത്വ കോഴിമുക്ക് സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി
School building fitness

ആലപ്പുഴ എടത്വ കോഴിമുക്ക് ഗവൺമെൻ്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കാലപ്പഴക്കം Read more

അമ്മ സംഘടനയിൽ നിന്ന് പിന്മാറുന്നതായി ബാബുരാജ്; കാരണം ഇതാണ്
AMMA organization withdrawal

നടന് ബാബുരാജ് അമ്മ സംഘടനയുടെ പ്രവര്ത്തനങ്ങളില് നിന്ന് പൂര്ണമായി പിന്മാറുന്നതായി അറിയിച്ചു. വിഴുപ്പലക്കാൻ Read more

മദ്യക്കുപ്പികൾ തിരിച്ചെത്തിച്ചാൽ 20 രൂപ; പുതിയ പദ്ധതിയുമായി കേരളം
Kerala recycling project

തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ ഔട്ട്ലെറ്റിൽ തിരികെ നൽകിയാൽ 20 Read more

വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സർക്കാർ ഒരു വീട് പോലും നൽകിയില്ല
Wayanad housing project

വയനാട് ഭവന പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാർ ഒരു Read more