ട്രിപ്പിൾ ലോക്ക് ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ നടപ്പിലാക്കാൻ സാധ്യത.

Anjana

ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ
ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ

സംസ്ഥാനത്ത് ഐപിആർ അടിസ്ഥാനത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ പുനർനിശ്ചയിച്ചേക്കും. കൂടുതൽ വാർഡുകളിൽ കർശനനിയന്ത്രണം നടപ്പിലാക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ ടിപിആർ 18 ശതമാനത്തിനു മുകളിൽ കടന്നിരുന്നു. ഇതേത്തുടർന്ന് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളും കൂട്ടാനാണ് സർക്കാരിന്റെ നീക്കം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ അവലോകന യോഗത്തിൽ വാക്സിനേഷൻ ത്വരിതപ്പെടുത്താനും പരിശോധന വർദ്ധിപ്പിക്കാനും തീരുമാനമെടുത്തിരുന്നു. വാക്സിനേഷന്റെ വേഗംകൂട്ടി അടുത്ത മാസത്തിനുള്ളിൽ എല്ലാവർക്കും ആദ്യ ഡോസ് പൂർത്തീകരിക്കാനാണ് നീക്കം.

കോവിഡ് വ്യാപനതോത് കൂടിയതോടെ രോഗസ്ഥിരീകരണ നിരക്കിൽ മൂന്നു ശതമാനം വർധനവാണ് ഉണ്ടായത്. വയനാട് പത്തനംതിട്ട തിരുവനന്തപുരം എറണാകുളം ജില്ലകളിലാണ് വാക്സിനേഷൻ ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നത്.

Story Highlights: triple lockdown will be implemented in more places as TPR increases.