ദേശീയപാത തകർച്ച: കൂരിയാട് സന്ദർശിച്ച് സണ്ണി ജോസഫ്

Sunny Joseph

**നിലമ്പൂർ◾:** ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രധാന വിഷയമായി ദേശീയപാത തകർച്ച ഉയർത്തുന്നതിനിടയിലാണ് സന്ദർശനം നടത്തിയത്. സർവീസ് റോഡിലടക്കം എത്തിയ സണ്ണി ജോസഫ് സ്ഥിതിഗതികൾ വിലയിരുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയപാതയുടെ തകർച്ചക്ക് കാരണം നിർമ്മാണത്തിലെ അപാകതയും,അശാസ്ത്രീയതയുമാണെന്ന് സന്ദർശനത്തിന് ശേഷം സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. റോഡ് നിർമ്മിക്കേണ്ടിയിരുന്നത് ഇവിടെ ഇങ്ങനെയല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയം ജനപ്രതിനിധികൾ നിയമസഭയിലും ജില്ലാ വികസന സമിതി യോഗങ്ങളിലും മരാമത്ത് വകുപ്പിന്റെ യോഗങ്ങളിലുമെല്ലാം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്.

Story Highlights : KPCC President Sunny Joseph visits Kooriyad

ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷവും രാജ്യത്തെ പ്രതിപക്ഷവും ഇവിടെ സന്ദർശനം നടത്തിയിരുന്നു. കേരളത്തിലെ ഗവൺമെൻ്റ് ഇതിനെ ന്യായീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ്.

കൂരിയാട് കേരളത്തിലല്ലേ എന്നും അദ്ദേഹം ബേപ്പൂരിന്റെ ജനപ്രതിനിധിയല്ലേ എന്നും സണ്ണി ജോസഫ് ചോദിച്ചു. പരാതികളും,അപാകതകളും ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാലിനെ വിമർശിക്കാനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സമയം ചെലവഴിക്കുന്നത്. എത്രയോ വട്ടം നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ച് അദ്ദേഹം അവകാശവാദങ്ങൾ ഉന്നയിച്ചു.

 

അദ്ദേഹം ഉന്നയിച്ച അവകാശവാദങ്ങൾ തകർന്നുവീണപ്പോൾ അതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ ജനങ്ങൾ വെറുതെ വിടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ഇത് മനസ്സിലാകും.

ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ യുഡിഎഫും കോൺഗ്രസ് പാർട്ടിയും അതിശക്തമായ നിലപാടുമായി മുന്നോട്ട് പോകും.

Story Highlights: ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു.

Related Posts
ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്
Sabarimala gold issue

ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പേരാമ്പ്രയില് നടന്നതെന്ന് ഷാഫി പറമ്പില് എം.പി. ആരോപിച്ചു. Read more

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് അമർഷം; മന്ത്രിസഭയിൽ ആശങ്ക അറിയിച്ചിട്ടും പ്രതികരണമില്ല
PM Shri Scheme Kerala

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഉന്നയിച്ച ആശങ്കകളിൽ മുഖ്യമന്ത്രിയും മറ്റ് Read more

  പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിലിന്റെ ആദ്യ വാർത്താ സമ്മേളനം നാളെ
പി.എം. ശ്രീ: എതിർപ്പിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് എക്സിക്യൂട്ടീവ് യോഗം
PM Shree scheme

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കാൻ സി.പി.ഐ എക്സിക്യൂട്ടീവ് Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിൽ പ്രതിസന്ധി; ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം
PM Sree Program

പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയതോടെ സി.പി.ഐ.എം Read more

പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിലിന്റെ ആദ്യ വാർത്താ സമ്മേളനം നാളെ
Perambra clash

പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിൽ എം.പി.യുടെ ആദ്യ വാർത്താ സമ്മേളനം നാളെ Read more

ശബരിമല സ്വർണക്കൊള്ള: ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് വെള്ളാപ്പള്ളി നടേശൻ
Sabarimala gold issue

ശബരിമലയിലെ സ്വർണക്കൊള്ളയിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം Read more

  കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധം കനക്കുന്നു; കോൺഗ്രസ്സിൽ കലാപം തുടരുന്നു
ശബരിമല സ്വർണ്ണക്കൊള്ള: മന്ത്രി വാസവൻ രാജിവെക്കണം; സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് ബിജെപി
Sabarimala gold scam

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

പിഎം ശ്രീ പദ്ധതി നടപ്പാക്കില്ല; നിലപാട് കടുപ്പിച്ച് സിപിഐ
PM Shri project

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില് നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി നടപ്പാക്കുന്നതിനോട് Read more

കേരള രാഷ്ട്രീയത്തിൽ സജീവമെന്ന് കെ.സി. വേണുഗോപാൽ; ലക്ഷ്യം മാർക്സിസ്റ്റ് പാർട്ടിയെ താഴെയിറക്കൽ
Kerala politics

കേരള രാഷ്ട്രീയത്തിൽ താൻ സജീവമായിരിക്കുമെന്നും ഏതെങ്കിലും സ്ഥാനങ്ങൾ ലക്ഷ്യമിട്ടല്ല തന്റെ പ്രവർത്തനമെന്നും എഐസിസി Read more

പി.എം. ശ്രീ പദ്ധതി: കേരളത്തിൽ സി.പി.ഐ-സി.പി.ഐ.എം ഭിന്നത രൂക്ഷം
PM Shri scheme

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പി.എം. ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനമാണ് പുതിയ Read more