യുഎസ് ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു: താലിബാന്‍.

Anjana

താലിബാൻ അമേരിക്ക നയതന്ത്ര വാണിജ്യബന്ധം
 താലിബാൻ അമേരിക്ക നയതന്ത്ര വാണിജ്യബന്ധം

കാബൂൾ: അമേരിക്കയടക്കമുള്ള ലോകത്തിലെ മുഴുവൻ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ ആഗ്രഹിക്കുന്നതായി താലിബാൻ. എല്ലാ രാജ്യങ്ങളുമായും  “ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താൻ നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയുമായി”യെന്ന് താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബരാദർ അറിയിച്ചതായി ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട്.

 യുഎസുമായി നയതന്ത്ര-വാണിജ്യ ബന്ധത്തിലേർപ്പെടില്ലെന്ന് താലിബാൻ അറിയിച്ച വാർത്ത ബരാദർ തള്ളി. ഏതെങ്കിലും രാജ്യവുമായി വാണിജ്യ ബന്ധം വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരിക്കലും സംസാരിക്കുകയില്ല. ഇതു സംബന്ധിച്ച വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും, ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story highlight : Thaliban wants to maintain relations with all countries, including US.