താലിബാനെ ഭയന്ന് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്ത് അഫ്ഗാൻ പൗരന്മാർ.

Anjana

സമൂഹമാധ്യമ പോസ്റ്റുകൾ നീക്കംചെയ്ത് അഫ്ഗാൻപൗരന്മാർ.
സമൂഹമാധ്യമ പോസ്റ്റുകൾ നീക്കംചെയ്ത് അഫ്ഗാൻപൗരന്മാർ.

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ പൗരന്മാർ ഭീതിയിൽ. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പഴയകാല പോസ്റ്റുകൾ താലിബാനെ ഭയന്ന് നീക്കം ചെയ്യുകയാണ് അഫ്ഗാനിലെ സമൂഹമാധ്യമ ഉപയോക്താക്കൾ.

മാധ്യമപ്രവർത്തകരോടും മനുഷ്യാവകാശപ്രവർത്തകരോടുമുള്ള താലിബാന്റെ സമീപനം ഭീകരമായതിനാലാണ് പൗരന്മാരുടെ തത്രപ്പാട്. പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ നോട്ടപ്പുള്ളിയാകുമോ എന്നാണ് ഇവർ ഭയപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേതുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ലിങ്ക്ടിൻ, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം  തുടങ്ങിയവ അഫ്ഗാനിസ്ഥാനിൽ  പരിഷ്കാരങ്ങൾ നടപ്പിലാക്കി.

അഫ്ഗാൻ പൗരന്മാരെ സഹായിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ കൊണ്ടുവന്ന പരിഷ്കാരങ്ങൾ:

ഫേസ്ബുക്കിൽ ഒറ്റ ക്ലിക്കിലൂടെ പ്രൊഫൈൽ ലോക്ക് ചെയ്യാവുന്നതാണ്. സുഹൃത്തുക്കളായവർക്ക് മാത്രമായിരിക്കും പ്രൊഫൈലിലെ ഉള്ളടക്കം കാണാൻ കഴിയുന്നത്. ഫ്രണ്ട്‌ലിസ്റ്റ് തുറക്കാനും കഴിയുന്നതല്ല.

ട്വിറ്ററിൽ നിന്നും നീക്കം ചെയ്ത ട്വീറ്റുകൾ സൂക്ഷിക്കപ്പെടുന്ന ആർക്കൈവിൽ നിന്നും നേരിട്ട് നീക്കംചെയ്യാൻ സാധിക്കും. മുൻകരുതലായി അക്കൗണ്ട് മരവിപ്പിക്കാനും സാധിക്കുന്നതാണ്.

അഫ്ഗാനിലെ ലിങ്ക്ഡിൻ ഉപയോക്താക്കളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത തരത്തിൽ ലിങ്ക്ഡിൻ ലോക്ക് ചെയ്തു.

ഇൻസ്റ്റഗ്രാം അഫ്ഗാനിൽ പൗരന്മാർക്ക് ചെറിയതോതിൽ സുരക്ഷാഭീഷണി ഉണ്ടായാലും  പ്രൊഫൈൽ സുരക്ഷിതമാക്കാനുള്ള പോപ്പ്അപ്പ് അലർട്ട് നൽകും.

Story Highlights: Afghan citizen’s social media clean up