താലിബാന് കീഴടങ്ങാതെ സ്വന്തം പതാകയുയർത്തി പഞ്ചഷീര്‍ താഴ്‌വര.

Anjana

താലിബാന് കീഴടങ്ങാതെ പഞ്ചഷീര്‍ താഴ്‌വര
താലിബാന് കീഴടങ്ങാതെ പഞ്ചഷീര്‍ താഴ്‌വര

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ താലിബാനോട് പൊരുതുകയാണ് പഞ്ചഷീര്‍ താഴ്‌വര. മരണപ്പെട്ട മുതിർന്ന അഫ്ഗാൻ രാഷ്ട്രീയ നേതാവായ അഹ്‌മദ് ഷാ മസൂദിന്റെ മകൻ അഹ്‌മദ് മസൂദിന്റെ നേതൃത്വത്തിൻ കീഴിലാണ്  താലിബാനെ പഞ്ചഷീര്‍ പ്രതിരോധിക്കുന്നത്. അധികാരത്തിലുള്ള ‘വടക്കൻ സഖ്യ’ത്തിന്റെ പിന്തുണയിൽ താഴ്‌വരയിൽ പതാകയും ഉയർത്തിയിരുന്നു.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പഞ്ചഷീര്‍ താഴ്‌വാര അഫ്ഗാനിലെ 34 പ്രവിശ്യകളിലൊന്നാണ്. അബ്ഷാർ, അനാബ, ബസറാക്, ദാര, കെൻസ്, പർയാൻ, റോഖ, ഷുതുൽ തുടങ്ങിയ എട്ട് ജില്ലകളാണ് പ്രവിശ്യയ്ക്ക് കീഴിലുൾപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ചഷീറിന്റെ തലസ്ഥാനം ബസറാക്കാണ്. 173,000 ആണ് ഇവിടുത്തെ ആകെ ജനസംഖ്യ. താഴ്‌വര സ്ഥിതി ചെയ്യുന്നത് തലസ്ഥാനമായ കാബൂളിൽ നിന്നും നൂറ് കിലോമീറ്റർ വടക്കു കിഴക്കായിട്ടാണ്.

1970-1980 കാലത്തെ സോവിയറ്റ് അധിനിവേശ കാലത്തും ചെറുത്തുനിന്ന കോട്ടയാണ് പഞ്ചഷീർ .അന്നത്തെ ചെറുത്തുനിൽപ്പുകൾ അഹ്‌മദ് ഷാ മസൂദിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനെയും 1996-2001 കാലയളവിൽ പ്രതിരോധിച്ചിരുന്നു.

Story highlight : Panchsheer Valley hoisted its own flag without surrendering to the Taliban.