വേടനെ വേട്ടയാടാൻ സമ്മതിക്കില്ല; വിമർശനവുമായി എം.വി. ഗോവിന്ദൻ

M V Govindan

കണ്ണൂർ◾: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ആധുനിക സംഗീതത്തിന്റെ പടത്തലവനായ വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഉദ്യോഗസ്ഥർക്ക് വേടന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണുകടിയുണ്ടാകുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേടൻ കഞ്ചാവ് പിടിച്ച സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരേണ്ടതായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർ.എസ്.എസ് ആരോപിക്കുന്നു. എന്നാൽ, വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും ആർ.എസ്.എസിന് എന്ത് കലയാണെന്നും അദ്ദേഹം ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പം നിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ ഡോ. എൻ.ആർ. മധുവിന്റെ ആരോപണം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നുമായിരുന്നു മധുവിന്റെ വാദം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ കാബറെ ഡാൻസും വെക്കുമെന്നും എൻ.ആർ. മധു പറഞ്ഞിരുന്നു.

  സാന്ദ്രാ തോമസിൻ്റെ ഹർജിയിൽ നാളെ വിധി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് കേസിൽ നിർണ്ണായക ദിനം

അതേസമയം, റാപ്പർ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ എൻ.ആർ. മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയിലായിരുന്നു കേസ്.

Story Highlights : M V Govindan Support Rapper Vedan

Story Highlights: റാപ്പർ വേടനെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.

Related Posts
വാഹനലോകം അടുത്തറിയാൻ; കെഎസ്ആർടിസി ട്രാൻസ്പോ എക്സ്പോ ഒരുക്കുന്നു
KSRTC Transpo Expo

വാഹനലോകത്തെ അടുത്തറിയാൻ കെഎസ്ആർടിസി ഒരുക്കുന്ന എക്സ്പോ ഈ മാസം 21 മുതൽ 24 Read more

വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
Train accident Thrissur

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ Read more

  ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
passport NOC delay

ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ. Read more

റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
rapper Vedan case

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ ലൈംഗികാരോപണ പരാതികൾ ഉയർന്നു. രണ്ട് Read more

കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടർച്ചയായ മൂന്നാം ദിവസം
gold rate kerala

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് 74,200 Read more

കൂളിമാട് ജലസംഭരണി തകർന്നു; നാട്ടുകാർ ആശങ്കയിൽ
Chathamangalam water reservoir

കോഴിക്കോട് ചാത്തമംഗലം കൂളിമാടിന് സമീപം എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. അമ്പതിനായിരത്തോളം Read more

ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം; സിനഡിൽ രാജി ആവശ്യപ്പെട്ടേക്കും
Mar Joseph Pamplany

സിറോ മലബാർ സഭ സിനഡ് ഇന്ന് നടക്കാനിരിക്കെ ആർച്ച് ബിഷപ്പ് മാർ ജോസഫ് Read more

കേരളത്തിൽ വീണ്ടും ലഹരി വേട്ട; 50 ലക്ഷം രൂപയുടെ ഹെറോയിനുമായി ഒരാൾ പിടിയിൽ
Kerala drug seizure

സംസ്ഥാനത്ത് വീണ്ടും ലഹരി വേട്ട. ആലുവയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 158 Read more

സുരേഷ് ഗോപിക്കെതിരായ കേസിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Suresh Gopi case

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർക്കാൻ ശ്രമിച്ചെന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ നൽകിയ Read more