കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി;ഫലം നെഗറ്റീവ്.

നിവ ലേഖകൻ

കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി
കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി

കർണാടകയിലെ ബംഗളൂരുവിലാണ് കോവിഡ് പിടിപെട്ടെന്ന് ഭയന്ന് ദമ്പതികൾ ജീവനൊടുക്കിയത്. സൂറത്തുകൽ ബൈക്കംപടി ചിത്രാപുര സ്വദേശികളായ രമേശ് സുവർണ്ണയും(40) ഭാര്യ ഗുണ ആർ സുവർണയുമാണ്(35) ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരിക്കുന്നതിനു തൊട്ടു മുൻപായി പോലീസ് കമ്മീഷണർക്ക് ഇവർ ആത്മഹത്യാ സന്ദേശമയച്ചു. ഭാര്യക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നും പ്രമേഹം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് പിടിപെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഉള്ളടക്കം. ഇതിനാലാണ് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതെന്ന് വാട്സാപ്പിലൂടെ അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പും അന്ത്യ കർമ്മങ്ങൾക്കുള്ള ഒരു ലക്ഷം രൂപയും കണ്ടെടുത്തു. സ്വത്തുക്കൾ വിറ്റതിനുശേഷം അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും നൽകണമെന്നും കുറിപ്പിൽ പറയുന്നു.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതരായിരുന്നു ദമ്പതികൾ. ആശുപത്രിയിൽ പോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയില്ലെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും അയച്ച സന്ദേശത്തിൽ ഉണ്ടായിരുന്നു.

Story Highlights: Couple suicided in Mangalore by fearing covid19

Related Posts
രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ ഒളിവിൽ; കൂടുതൽ ബലാത്സംഗ പരാതികൾ ഉയരുന്നു
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. Read more

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Eighth grader death

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗിരീഷ്, Read more

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു; കാരണം കുടുംബ പ്രശ്നമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ
Uttar Pradesh suicide case

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു. അധ്യാപകനായ വിപിൻ യാദവാണ് മരിച്ചത്. എസ്ഐആർ Read more

ഗുജറാത്തിൽ എസ്ഐആർ ജോലിഭാരം താങ്ങാനാവാതെ ബിഎൽഒയുടെ ആത്മഹത്യ
SIR workload suicide

ഗുജറാത്തിൽ എസ്ഐആർ നടപടികൾക്കിടെ സോംനാഥ് ജില്ലയിലെ ബിഎൽഒ അരവിന്ദ് വധേർ ആത്മഹത്യ ചെയ്തു. Read more

തിരുമല അനിലിന്റെ ആത്മഹത്യ: നിർണായക ഫോൺ സംഭാഷണം പുറത്ത്
Thirumala Anil suicide

ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ Read more

ഇടുക്കിയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തെന്ന് സംശയം
woman and son dead

ഇടുക്കിയിൽ 30 വയസ്സുള്ള രഞ്ജിനിയും നാല് വയസ്സുള്ള മകൻ ആദിത്യനും മരിച്ച നിലയിൽ Read more

തെരുവുനായ ആക്രമണം: കടിയേറ്റാൽ 3,500 രൂപ; മരണം സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ
stray dog attack

തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. കടിയേൽക്കുന്നവർക്ക് 3,500 Read more

കുടുംബം കസ്റ്റഡിയിൽ; കശ്മീരിൽ പഴക്കച്ചവടക്കാരൻ ജീവനൊടുക്കി
kashmir suicide case

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ Read more

ആത്മഹത്യകള് ബിജെപിക്ക് തിരിച്ചടിയോ? പ്രതിരോധത്തിലായി നേതൃത്വം
BJP Thiruvananthapuram crisis

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു; കാരണം കടുത്ത ജോലി സമ്മർദ്ദമെന്ന് കുടുംബം
Rajasthan BLO suicide

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് Read more