ഓണക്കോടിയും 10,000 രൂപയും; നഗരസഭാധ്യക്ഷയ്ക്കെതിരെ പരാതി.

Anjana

നഗരസഭാധ്യക്ഷ ഓണക്കോടിയും 10000 രൂപയും
നഗരസഭാധ്യക്ഷ ഓണക്കോടിയും 10000 രൂപയും
Photo Credit : The Hindu

കൊച്ചി :  എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിയോടൊപ്പം  പതിനായിരം രൂപയും വെറുതെ നല്‍കി നഗരസഭാധ്യക്ഷ. പണത്തിന്റെ ഉറവിടത്തിലുണ്ടായ സംശയത്തെ തുടർന്ന് പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരികെ നൽകി. ചെയര്‍പഴ്സന്‍റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നൽകിയിട്ടുണ്ട്.

ഈ കോവിഡ് കാലത്ത് ഓണത്തിന് അരിവാങ്ങാന്‍ പണമില്ലാതെ ജനങ്ങൾ നട്ടംതിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭാധ്യക്ഷ ലക്ഷങ്ങള്‍ പൊടിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കൈനീട്ടം സമാനിച്ചത്. 43 കൗണ്‍സിലര്‍മാര്‍ക്കും  ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഓണക്കോടിയോടൊപ്പം പതിനായിരം രൂപയായിരുന്നു സമ്മാനമായി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫ് അധികാരത്തിളുള്ള തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് അംഗങ്ങളെ ഓരോരുത്തരെയും ക്യാബിനില്‍ വിളിച്ച് പണമടങ്ങിയ കവർ സ്വകാര്യമായി കൈമാറിയത്. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നുമായിരിക്കുമെന്ന് അംഗങ്ങൾ സംശയപ്പെട്ടു.

സംഭവം വിവാദമായതോടെ നഗരസഭാധ്യക്ഷ ആരോപണങ്ങൾ തള്ളിക്കൊണ്ട്  രംഗത്തെത്തിയിരുന്നു. 10000 രൂപ നൽകിയിട്ടില്ലന്നായിരുന്നു ഇവരുടെ വാദം. കൗൺസിലർമാർ പണം തിരികെ നൽകിയെന്നത് കളവാണെന്നും അജിത താങ്കപ്പൻ പ്രതികരിച്ചു.

Story highlight: mayor gave ten thousand rupees for free as onam gift