പുതിയ നത്തിങ് ഫോൺ 3 ഉടൻ വിപണിയിൽ എത്തുമെന്ന് നത്തിങ് സിഇഒ കാൾ പേയ് അറിയിച്ചു. ജൂലൈ അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ഫോൺ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്ന ഈ ഫോണിന് ഏകദേശം 90,000 രൂപയിൽ കൂടുതൽ വില പ്രതീക്ഷിക്കാം.
ഉപയോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നത്തിങ് ഫോൺ 3-ൽ 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം, ഫോണിന്റെ കരുത്തിനായി സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാണ് ഉപയോഗിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് 50000 രൂപയുടെ ഫോണുകളിൽ പോലും ലഭ്യമാകുമ്പോൾ, നത്തിങ് 8 ജെൻ 3 യുമായി വരുന്നത് ഉപഭോക്താക്കൾക്ക് നിരാശ നൽകാൻ സാധ്യതയുണ്ട്.
50MP ട്രിപ്പിൾ റിയർ കാമറയും സെൽഫി പ്രേമികൾക്കായി 32MP ഫ്രണ്ട് കാമറയും ഈ ഫോണിലുണ്ട്. 12GB വരെ റാമും 512GB സ്റ്റോറേജുമായിട്ടാകും ഫോൺ എത്തുക. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് അറിയിക്കാം.
50 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാകുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25000 രൂപയുടെ മിഡ് റേഞ്ച് ഫോണുകൾ പോലും 6000 mAh ബാറ്ററി കപ്പാസിറ്റിയും 80 വാട്ട് ഫാസ്റ്റ് ചാർജിംഗും നൽകുമ്പോൾ 5000mAh ബാറ്ററി എത്രത്തോളം നിലനിൽക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
കൂടാതെ, നത്തിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം-ബിൽറ്റ് എഐ അസിസ്റ്റന്റ് അടക്കമുള്ള എഐ ഫീച്ചറുകളും ഈ ഫോണിൽ ഉണ്ടാകും. വിലയ്ക്ക് അനുസരിച്ചുള്ള ഫീച്ചറുകളാണോ ഫോണിന് നൽകിയിരിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ALSO READ; മോഷ്ടിച്ച ഫോണുകൾ ഉപയോഗശൂന്യമാക്കും; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ആൻഡ്രോയിഡ് 16
Story Highlights: Nothing Phone 3 is expected to launch in July or September with premium features and a price tag of over ₹90,000.