എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയയാണ് മുസ്ലിം ലീഗിനെ വിമർശിച്ചു രംഗത്തെത്തിയത്. എംഎസ്എഫ് നേതാക്കളോട് മുസ്ലിംലീഗ് കാണിച്ച നീതി വനിതാ വിഭാഗമായ ഹരിതയോട് പുലർത്തിയില്ലെന്ന് ഫാത്തിമ തഹലിയ തുറന്നടിച്ചു.
ഹരിതാ വിഭാഗത്തിലെ നേതാക്കൾക്ക് പറയാനുള്ളത് കേൾക്കാതെ ലീഗ് കമ്മിറ്റി മരവിപ്പിച്ചെന്നും പരാമർശങ്ങളിൽ വേദനയുണ്ടെന്നും ഫാത്തിമ തഹ്ലിയ പ്രതികരിച്ചു.
മുസ്ലിം ലീഗ് നേതാക്കളെ നേരിൽ കണ്ടും പാർട്ടിവേദികളിൽ എത്തിയും പരാതി അവതരിപ്പിച്ചിട്ടും നടപടി എടുക്കാഞ്ഞതിനാലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. വിശദീകരണം ഇല്ലാതെയാണ് ഹരിത മരവിപ്പിക്കാനുള്ള നടപടി എടുത്തതെന്നും ഇവർ ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിനും എംഎസ്എഫ് ദേശീയ നേതൃത്വത്തിനും സംഭവത്തിൽ ഹരിത വിഭാഗം പരാതി നൽകിയിരുന്നു. ഹരിത വനിതാവിഭാഗം എംഎസ് എഫിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഫാത്തിമ തഹലിയ ചൂണ്ടിക്കാട്ടി.
Story Highlights: Fathima Thahiliya against Kerala Muslim League.