കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി. കണ്ണൂർ നഗരപരിധിയിൽ നിന്നും ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം പിടികൂടിയത്.
യുവതികൾ സോഷ്യൽ മീഡിയയിലൂടെ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്ന് എൻ ഐ എ പറയുന്നു. ആറ് മാസത്തിലധികം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് യുവതികളെ അറസ്റ്റ് ചെയ്യാനായത്.
ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ മുൻപേ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവതികൾ. കേരളത്തിൽ ഐ.എസ് ആശയപ്രചാരണം നടത്തുന്നത് ഏഴ് പേരടങ്ങുന്ന സംഘമാണെന്നാണ് എൻഐഎ പറയുന്നത്.
Story highlight : Two young women arrested from Kannur by doubting IS connection.