ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒക്ടോബർ 17ന് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 മുതലാണ് ആരംഭിക്കുക.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 24ന് നടക്കും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നവംബർ 8ന് അവസാനിക്കും. യോഗ്യതാ മത്സരങ്ങളിൽ ആദ്യം ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് നടക്കുക.
ഒക്ടോബർ 17 ഉച്ചതിരിഞ്ഞ് 2 മണിക്കാണ് ഗ്രൂപ്പ് ബിയിൽ മത്സരം. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്.
അബുദാബിയിലും ഷാർജയിലുമായാണ് മത്സരങ്ങൾ നടക്കുക. യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 22 വരെയാണ്. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാകും സൂപ്പർ 12ൽ മത്സരിക്കുക.
ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് സൂപ്പർ 12 മത്സരങ്ങളിൽ ആദ്യം ഏറ്റുമുട്ടുക. ഒക്ടോബർ 23ന് ഉച്ചതിരിഞ്ഞു രണ്ട് മണിക്കാണ് മത്സരം.
Story highlight : ICC releases T20 World Cup schedule.