**ജമ്മു◾:** ജമ്മുവിൽ ബ്ലാക്ക്ഔട്ടാണെന്നും നഗരത്തിൽ സൈറനുകൾ മുഴങ്ങിക്കേൾക്കുന്നുവെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതിർത്തി മേഖലകളിൽ പാക് പ്രകോപനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഏഴ് ഇടങ്ങളിൽ ഡ്രോൺ ആക്രമണശ്രമം നടന്നെന്നും ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടെന്നും പറയുന്നു.
ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ പ്രക്ഷുബ്ധമായി തുടരുന്നു. ജമ്മുവിൽ ഇപ്പോൾ ബ്ലാക്ക്ഔട്ട് അനുഭവപ്പെടുന്നുണ്ടെന്നും നഗരത്തിൽ സൈറനുകൾ കേൾക്കുന്നുണ്ടെന്നും ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു. ഒമർ അബ്ദുള്ള നിലവിൽ ജമ്മുവിലാണുള്ളത്. ഇരുണ്ട ആകാശത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
Blackout in Jammu now. Sirens can be heard across the city. pic.twitter.com/TE0X2LYzQ8
— Omar Abdullah (@OmarAbdullah) May 9, 2025
അഖ്നൂറിൽ പാക് ഡ്രോണുകൾ തകർത്തെന്നും ജമ്മു, സാംബ, പത്താൻകോട്ട് സെക്ടറുകളിൽ പാകിസ്ഥാൻ ഡ്രോണുകൾ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പൂഞ്ചിൽ ഷെല്ലിങ് ആക്രമണം നടക്കുന്നതായും വിവരമുണ്ട്. മേഖലയിൽ കനത്ത ഷെല്ലാക്രമണം പാകിസ്താൻ നടത്തുകയാണ്.
താനിപ്പോൾ ഉള്ളയിടത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് ഒമർ അബ്ദുള്ള എക്സിൽ മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചു. അതേസമയം, അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
Intermittent sounds of blasts, probably heavy artillery, can now be heard from where I am.
— Omar Abdullah (@OmarAbdullah) May 9, 2025
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ബരാമുള്ളയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാക് ആക്രമണം നടത്തുകയാണ്. ഏഴ് ഇടങ്ങളിൽ ഡ്രോൺ ആക്രമണശ്രമം നടന്നെന്നും പറയപ്പെടുന്നു.
രാജൗരിയിലും ജയ്സാൽമീരിലും പാക് ഡ്രോൺ ആക്രമണശ്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. സിവിലിയൻ വിമാനങ്ങളുടെ പ്രവർത്തനത്തിനിടെയാണ് പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തുന്നത്. ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടു.
ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ എന്നിവ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
story_highlight:Omar Abdullah informed about the blackout in Jammu