‘ഹരിത’യ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം; നാളെ രാവിലെ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം.

നിവ ലേഖകൻ

ഹരിതയ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം
ഹരിതയ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം

മലപ്പുറം: വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിനോട് ആവിശ്യപെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി പിൻവലിക്കണമെന്നാണ് ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘടനയില് നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇന്നലെ ചര്ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള് പരാതി പിന്വലിക്കണമെന്ന് അഭ്യര്ത്ഥിച്ചെങ്കിലും ഹരിത നേതാക്കള് വഴങ്ങിയില്ല.

ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുളളവര്ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ അതിന് മുൻപായി വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

പരാതി വനിതാ കമ്മീഷന് കോഴിക്കോട് സിറ്റി പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് പരാതിക്കാരില് നിന്ന് മൊഴിയെടുത്തു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല് സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്പെഷ്യല് ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പൊലീസിന് നൽകിയ മൊഴിയിലും തൻ്റെ പരാതിയില് നജ്മ ഉറച്ച് നിന്നു.

  കേന്ദ്ര വിഹിതം ലഭിക്കുന്നില്ല; കേരളത്തോട് വിവേചനമെന്ന് ധനമന്ത്രി

കൂടാതെ അച്ചടക്ക ലംഘനം കാട്ടി പാര്ട്ടിയെ സമ്മര്ദ്ദത്തിലാക്കിയ ഹരിത നേതാക്കള്ക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗം നേതാക്കള് മുന്നോട്ട് വച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്ണയത്തില് വനിതാ പ്രാതിനിധ്യമടക്കമുളള പ്രശ്നങ്ങള് ചര്ച്ചയാക്കിയ ഹരിത നേതാക്കളെ നിയന്ത്രിക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് നിര്ദ്ദേശവും നല്കിയിരുന്നു.

Story highlight : muslim league leaders warns Haritha leaders.

Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

  പാലക്കാട് കാട്ടാനാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

  പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് മൂന്ന് മാസത്തെ കാത്തിരിപ്പ്
ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more