ഇന്ത്യന് സൈന്യം നടത്തിയ ഓപ്പറേഷന് സിന്ദൂരില് തന്്റെ പത്ത് കുടുംബാംഗങ്ങള് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവന് മസൂദ് അസര് രംഗത്ത്. ഈ വിഷയത്തില് പ്രതികരണവുമായി നിരവധി നേതാക്കള് രംഗത്തെത്തിയിരുന്നു. ഇന്ത്യന് സൈന്യം ശക്തമായ തിരിച്ചടി നല്കിയെന്നും പ്രകോപനം തുടര്ന്നാല് ശക്തമായി തിരിച്ചടിക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യന് സൈന്യം നടത്തിയ ഓപ്പറേഷന് സിന്ദൂരിലാണ് മസൂദ് അസറിന്്റെ പത്ത് കുടുംബാംഗങ്ങള് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരുന്നു. സംഘര്ഷത്തിന് അയവ് വരുത്താമെന്ന് പാകിസ്താന് പ്രതിരോധമന്ത്രി പറഞ്ഞു. അതേസമയം പുലര്ച്ചെ നടന്ന ആക്രമണത്തില് പാകിസ്താനിലെ 9 തീവ്രവാദ കേന്ദ്രങ്ങള് ഇന്ത്യ തകര്ത്തു.
ഇന്ത്യ ആക്രമണം നിര്ത്തിയാല് തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യന് സൈനികരില് ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി. അസറിന്്റെ സഹോദരിയും ഭര്ത്താവും ആക്രമണത്തില് കൊല്ലപ്പെട്ടെന്ന് റിപ്പോര്ട്ടുകളുണ്ട്.
അനിവാര്യമായ മറുപടിയാണ് ഇന്ത്യ നല്കിയതെന്നും, പ്രകോപനം തുടര്ന്നാല് ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി. ഇന്ത്യന് സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളില് ഓപ്പറേഷന് സിന്ദൂര് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം. 70 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടര്ച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റുകയായിരുന്നു.
അതേസമയം മസൂദ് അസര് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നത് ഇങ്ങനെ: തന്്റെ കുടുംബത്തിലെ പത്ത് പേര് കൊല്ലപ്പെട്ടു. എന്നാല് തനിക്ക് ഖേദമോ നിരാശയോ ഇല്ല. സര്വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന് കഴിയുന്നതല്ല.
അവര് ഒരുമിച്ചാണ് സ്വര്ഗ്ഗത്തിലേക്ക് പോയതെന്നും അവരുടെ വേര്പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നുവെന്നും മസൂദ് അസര് പ്രസ്താവനയില് പറയുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്കാര പ്രാര്ത്ഥനകള് ഇന്ന് നടക്കും. കൂടാതെ പാകിസ്താന് മൂന്ന് ഇന്ത്യന് സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിന്വലിച്ചു.
ഇന്ത്യന് സൈന്യം നടത്തിയ ഓപ്പറേഷന് സിന്ദൂരില് നിരവധി ഭീകരര് കൊല്ലപ്പെട്ടെന്നും റിപ്പോര്ട്ടുകളുണ്ട്. ഇതിന് പിന്നാലെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാല് പാകിസ്താനും പിന്മാറാമെന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു.
Story Highlights: ‘ഖേദമില്ല, നിരാശയില്ല’: ഓപ്പറേഷന് സിന്ദൂരില് മസൂദ് അസ്ഹറിന്്റെ 10 കുടുംബാംഗങ്ങള് കൊല്ലപ്പെട്ടു