കെ.പി.സി.സി പുനഃസംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെ പേരിനാണ് മുൻതൂക്കം. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് സൂചന. കെ. സുധാകരനുമായി ഒരിക്കൽ കൂടി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.
കെ.പി.സി.സി പുനഃസംഘടനയിൽ ഹൈക്കമാൻഡ് രണ്ടും കൽപ്പിച്ച് നീങ്ങാൻ തീരുമാനിച്ചു. അധ്യക്ഷ പദത്തിലേക്ക് കൊടിക്കുന്നിൽ സുരേഷും താൽപര്യം അറിയിച്ചിട്ടുണ്ട്. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.
കൂടുതൽ നേതാക്കൾ അധ്യക്ഷപദത്തിലേക്ക് കണ്ണ് വയ്ക്കുന്നത് ചർച്ചകൾ വഷളാക്കുമെന്നാണ് വിലയിരുത്തൽ. പേരാവൂർ എം.എൽ.എ സണ്ണി ജോസഫും സജീവ പരിഗണനയിലുണ്ട്. കെ സുധാകരൻ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇനി വഴങ്ങേണ്ടെന്നും ഹൈക്കമാൻഡ് തീരുമാനിച്ചു.
കെ സുധാകരന്റെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് തിരുത്തിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി. പുതിയ കെ.പി.സി.സി അധ്യക്ഷൻ ആരാവണമെന്നതിൽ നിർദ്ദേശം ആരായും.
കെസി വേണുഗോപാൽ ഡൽഹിയിലേക്ക് തിരിച്ചെത്തിയശേഷം അന്തിമ ചർച്ചയിലേക്ക് കടക്കും. ഇന്ന് വൈകുന്നേരമോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കും. കെ. സുധാകരനുമായി വീണ്ടും ആശയവിനിമയം നടത്താനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.
Story Highlights: The Congress high command is poised to announce the new KPCC president imminently, with Antony Antony emerging as the frontrunner.