പഞ്ചാബ് കിംഗ്സിന്റെ ഐപിഎൽ ടീമിൽ പുതിയ താരം മിച്ചൽ ഓവൻ എത്തുന്നു. വിരലിന് പരിക്കേറ്റതിനെ തുടർന്ന് ഗ്ലെൻ മാക്സ്വെൽ ടീമിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് ഈ സീസണിൽ പകരക്കാരനായി ഓവനെ ടീമിലെത്തിച്ചത്. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ (പിസിഎൽ) പെഷവാർ സാൽമിക്കു വേണ്ടി കളിക്കുന്ന ഓവൻ, സാൽമിയിലെ അവസാന മത്സരത്തിനു ശേഷം ഇന്ത്യയിലേക്ക് പുറപ്പെടും.
പഞ്ചാബ് കിംഗ്സ് മൂന്ന് കോടി രൂപയ്ക്കാണ് ഓവനെ ടീമിലെത്തിച്ചത്. പിസിഎല്ലിൽ നിലവിൽ ആറ് ടീമുകളിൽ അഞ്ചാം സ്ഥാനത്താണ് പെഷവാർ സാൽമി. മെയ് 9നാണ് സാൽമിയുടെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരം.
സാൽമി പ്ലേ ഓഫിൽ പ്രവേശിച്ചാൽ മെയ് 18ന് നടക്കുന്ന ഫൈനൽ വരെ ഓവന് പാകിസ്ഥാനിൽ തുടരേണ്ടി വരും. പഞ്ചാബ് കിംഗ്സിന്റെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് രണ്ട് ദിവസം കഴിഞ്ഞായിരിക്കും പാകിസ്ഥാനിലെ ഫൈനൽ.
ടാസ്മാനിയയിൽ നിന്നുള്ള 23 കാരനായ ടോപ് ഓർഡർ ബാറ്റ്സ്മാനായ ഓവൻ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിന്റെ ഏറ്റവും പുതിയ പതിപ്പിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അവസാന ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയിരുന്നില്ല.
Story Highlights: Mitchell Owen replaces Glenn Maxwell in Punjab Kings IPL team after Maxwell’s finger injury.