സെബി പ്രണവ് അദാനിക്ക് കത്ത് അയച്ചതായി റിപ്പോർട്ട്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായ പ്രണവ് അദാനിക്കെതിരെ ഇൻസൈഡർ ട്രേഡിങ് ആരോപണവുമായി സെബി രംഗത്ത്. കമ്പനികളുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓഹരികൾ വാങ്ങിക്കൂട്ടുകയോ വിറ്റൊഴിവാക്കുകയോ ചെയ്യുന്നതാണ് ഇൻസൈഡർ ട്രേഡിങ്. കഴിഞ്ഞ വർഷം സെബി പ്രണവ് അദാനിക്ക് അയച്ച കത്തിനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രണവ് അദാനി തന്റെ സഹോദരീഭർത്താവായ കുനാൽ ഷായ്ക്കും സഹോദരൻ നൃപുൽ ഷായ്ക്കും ‘അദാനി ഗ്രീൻ’ എസ്ബി എനർജി ഏറ്റെടുക്കുന്ന വിവരം കൈമാറിയെന്നാണ് സെബിയുടെ ആരോപണം. ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഏറ്റെടുക്കലായിരുന്നു ഇത്. ഇതിലൂടെ ഇൻസൈഡർ ട്രേഡിങ് നിയമങ്ങൾ ലംഘിച്ചുവെന്നും സെബി ചൂണ്ടിക്കാട്ടുന്നു.
വിവരം ലഭിച്ച ഷാ സഹോദരന്മാർ ഓഹരികൾ വാങ്ങിക്കൂട്ടി 90 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയെന്നും സെബി പറയുന്നു. പ്രണവ് അദാനി ആരോപണങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ തയ്യാറായിട്ടില്ല. സെറ്റിൽമെന്റിലൂടെ ആരോപണങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: SEBI accuses Adani’s nephew, Pranav Adani, of insider trading related to Adani Green’s acquisition of SB Energy.