ഇന്ത്യയ്ക്കെതിരെ ആണവായുധം ഉൾപ്പെടെയുള്ള എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കി. റഷ്യയിലെ പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയാണ് ഈ ഭീഷണി മുഴക്കിയത്. ബഹാവൽനഗർ, ഡോംഗ് ബോംഗ് – സുഖൻവാല ചെക്ക്പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. സംഘർഷ സാഹചര്യം തുടരുന്നതിനിടെ, സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പാകിസ്ഥാൻ പാർലമെന്റ് നാളെ സമ്മേളിക്കും.
പാകിസ്ഥാൻ റേഞ്ചറെ ബി.എസ്.എഫ് പിടികൂടിയത് പാകിസ്ഥാൻ അതിർത്തിക്ക് ഉള്ളിൽ നിന്നാണെന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ ആരോപണം. ഇന്ത്യയ്ക്കെതിരെ ആണവായുധം ഉൾപ്പെടെയുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന് റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ വിട്ടയക്കാൻ പാകിസ്ഥാൻ ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പാക് റേഞ്ചർ ബി.എസ്.എഫിൻ്റെ കസ്റ്റഡിയിലാകുന്നത്. പാകിസ്താനെതിരെ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഈ ഭീഷണി. അർദ്ധരാത്രിയോടെയാണ് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയത്.
Story Highlights: Pakistan threatens India with nuclear weapons amidst rising tensions.