ഹൈബ്രിഡ് കഞ്ചാവുമായി യുവതീ യുവാക്കൾ പിടിയിൽ

hybrid cannabis seizure

കോഴിക്കോട്◾: കണ്ണൂർ സ്വദേശികളായ ഒരു യുവതിയും യുവാവും ഹൈബ്രിഡ് കഞ്ചാവുമായി വെള്ളമുണ്ട പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം മൊതക്കര, ചെമ്പ്രത്താംപൊയിൽ ജംഗ്ഷനിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കെ.എ 02 എം.ആർ 4646 ബി.എം.ഡബ്ല്യു കാറിൽ സഞ്ചരിച്ചിരുന്ന ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാറിന്റെ ഡിക്കിയിൽ രണ്ട് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ (24), തളിപറമ്പ, സുഗീതം വീട്ടിൽ കെ. ഷിൻസിത (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 96,290 രൂപയും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

ബാംഗ്ലൂരിൽ നിന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി കഞ്ചാവ് വാങ്ങിയതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോൾ, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോർജ്, എ.എസ്.ഐ സിഡി ഐസക് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എസ് സി പി ഓ ഷംസുദ്ധീൻ, സി.പി.ഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിൻ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിൻ, വാഹിദ് എന്നിവരും പോലീസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

  സൽമാൻ ഖാൻ കോഴിക്കോട്ടേക്ക്; ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യും: മന്ത്രി വി.അബ്ദുറഹിമാൻ

Story Highlights: Two Kannur natives were arrested with 20.80 grams of hybrid cannabis during a vehicle inspection in Kozhikode.

Related Posts
കണ്ണൂർ പയ്യാമ്പലത്ത് ഒഴുക്കിൽപ്പെട്ട് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Kannur beach accident

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഇന്ന് രാവിലെ ഒഴുക്കിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ബെംഗളൂരുവിലെ Read more

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്റർ വിവാദം; ജില്ലാ കമ്മിറ്റിയുടെ അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചു
Youth Congress poster dispute

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്റർ വിവാദം ഉടലെടുത്തു. ജില്ലാ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു Read more

  റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും
ഫ്രഷ് കട്ട് തുറന്നാൽ സമരം ശക്തമാക്കുമെന്ന് വീട്ടമ്മമാർ
Fresh Cut Kozhikode

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറക്കുന്നതിനെതിരെ വീട്ടമ്മമാരുടെ Read more

ബാലുശ്ശേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Balussery drug bust

കോഴിക്കോട് ബാലുശ്ശേരിയിൽ 78 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി Read more

കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു
Kozhikode wall collapse

കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചു. Read more

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് അപകടം; അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്
Kozhikode wall collapse

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾക്ക് അപകടം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. Read more

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരൻ സ്ത്രീയെ ഭീഷണിപ്പെടുത്തി; പോലീസ് അന്വേഷണം തുടങ്ങി
Kannur central jail case

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ കേസ് പ്രതി തടവുകാരൻ മൊബൈൽ ഫോൺ ഉപയോഗിച്ച് Read more

  താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന് ദൃശ്യങ്ങൾ
കോഴിക്കോട് സാമ്പത്തിക സൈബർ ഹോട്ട്സ്പോട്ടായി; 14 പേർ അറസ്റ്റിൽ
financial cyber hotspot

കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ Read more

താമരശ്ശേരി ഫ്രഷ് കട്ട്: സംഘർഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്
Fresh Cut clash

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫാക്ടറി Read more

കട്ടിപ്പാറ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കില്ല; പൊലീസ് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം
Fresh Cut Plant

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. Read more