പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ പി.കെ ഷായുടെ മോചനത്തിനായി കുടുംബം ഇടപെടുന്നു. ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ ജവാനെ വിട്ടുനൽകിയിട്ടില്ല. ഇന്ത്യ വിളിച്ചുചേർത്ത മൂന്ന് ഫ്ലാഗ് മീറ്റിംഗുകളോടും പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ഷായുടെ ഭാര്യയും മകനും മാതാപിതാക്കളും പഞ്ചാബിലെത്തി ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കേന്ദ്രമന്ത്രിമാരെ കാണാൻ ഡൽഹിയിലേക്ക് പോകാനും ആലോചനയുണ്ട്.
പാകിസ്ഥാന്റെ പ്രകോപനം അതിർത്തിയിൽ തുടരുകയാണ്. കുപ്വാര, ബാരാമുള്ള, അഗ്നൂർ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ പാക് പോസ്റ്റുകളിൽ നിന്ന് വെടിവയ്പ്പ് ഉണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിർത്തി കടന്നെന്ന് ആരോപിച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ പാകിസ്ഥാനെതിരെ ഏർപ്പെടുത്തിയേക്കും. പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്കുള്ള പ്രവേശനാനുമതി നിഷേധിക്കാനാണ് ആലോചന. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ആറു ദിവസമായിട്ടും ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.
Story Highlights: A BSF jawan, allegedly apprehended for crossing the border, remains in Pakistani custody for six days, prompting his family to seek his release.