സിഐഎ ഉദ്യോഗസ്ഥയുടെ മകൻ റഷ്യയ്ക്കുവേണ്ടി പോരാടി മരിച്ചു

നിവ ലേഖകൻ

CIA official's son killed

യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സേനയ്ക്കൊപ്പം പോരാടവെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറുടെ മകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൈക്കൽ അലക്സാണ്ടർ ഗ്ലോസ് (21) എന്ന യുവാവാണ് കരാർ അടിസ്ഥാനത്തിൽ റഷ്യയ്ക്കൊപ്പം യുദ്ധം ചെയ്യുന്നതിനിടെ 2024 ഏപ്രിൽ 4-ന് മരണപ്പെട്ടത്. റഷ്യൻ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സിഐഎയുടെ ഡിജിറ്റൽ ഇന്നൊവേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ ജൂലിയൻ ഗലീനയുടെ മകനാണ് മൈക്കൽ എന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ഫെബ്രുവരി മുതൽ കരാർ അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്ന 1500 വിദേശ യുവാക്കളിൽ ഒരാളായിരുന്നു മൈക്കൽ. 2023 ഡിസംബറിൽ മുന്നണിപ്പോരാളിയായി നിയമിതനായ ഇദ്ദേഹം സോളേധർ നഗരത്തിൽ റഷ്യയ്ക്കുവേണ്ടി മാസങ്ങളോളം യുക്രെയിനിനെതിരെ പോരാടി. ലിംഗസമത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി അമേരിക്കയിൽ സജീവമായിരുന്ന മൈക്കൽ 2023-ൽ റെയിൻബോ ഫാമിലി എന്ന ഇടതുപക്ഷ സംഘടനയുടെ ഭാഗമായിരുന്നു.

തുർക്കിയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മൈക്കൽ പങ്കെടുത്തിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിനെയും ഗാസയിലെ അമേരിക്കൻ ആക്രമണത്തെയും ഇദ്ദേഹം എതിർത്തിരുന്നു. തുർക്കിയിൽ നിന്ന് റഷ്യയിലെത്തിയ മൈക്കൽ അവിടെവെച്ച് റഷ്യൻ സൈന്യത്തിൽ ചേരുകയായിരുന്നു. യുക്രൈൻ അതിർത്തിയിൽ വെടിയേറ്റാണ് മൈക്കൽ മരിച്ചതെന്ന് റഷ്യൻ ഭരണകൂടം അമേരിക്കയിലെ കുടുംബത്തെ അറിയിച്ചതായി റഷ്യൻ മാധ്യമമായ ഐ സ്റ്റോറിസ് റിപ്പോർട്ട് ചെയ്തു.

  റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മലയാളി യുവാവിന് മോചനം

Story Highlights: The son of the CIA’s Deputy Director of Digital Innovations was killed while fighting for Russia in Ukraine.

Related Posts
യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ വീണ്ടും
Russia Ukraine War

യുക്രൈനുമായി ഉപാധികളില്ലാതെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും Read more

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മലയാളി യുവാവിന് മോചനം
Jain Kuryan

യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാവ് ജെയിൻ കുര്യന് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മോചനം. Read more

റഷ്യൻ പട്ടാളത്തിലേക്ക് തിരികെ പോകേണ്ടെന്ന് ജെയിൻ; സർക്കാർ സഹായം തേടി
Jain Kuryan

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മോചനം നേടാൻ ജെയിൻ കുര്യൻ സർക്കാരിന്റെ സഹായം തേടി. Read more

  പഹൽഗാം ഭീകരാക്രമണം: ലോകരാജ്യങ്ങളുടെ അപലപനം; ഇന്ത്യയ്ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേൽ
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി യുവാവ് വീണ്ടും സഹായം തേടുന്നു
Russian mercenary army

യുദ്ധത്തിൽ പരിക്കേറ്റ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ, റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും മോചനം Read more

യുക്രെയ്നിൽ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
Ukraine Easter ceasefire

ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. Read more

സുമിയിൽ റഷ്യൻ മിസൈൽ ആക്രമണം: 32 പേർ കൊല്ലപ്പെട്ടു
Sumy missile attack

യുക്രൈനിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. Read more

ഉക്രെയ്നിലെ സുമിയിൽ റഷ്യൻ മിസൈൽ ആക്രമണം: 21 മരണം, 83 പേർക്ക് പരിക്ക്
Russia Ukraine War

യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും Read more

പുടിനെതിരെ ട്രംപിന്റെ രൂക്ഷവിമർശനം; റഷ്യൻ എണ്ണയ്ക്ക് തീരുവ ഭീഷണി
Trump Putin Russia Oil Tariffs

യുക്രൈൻ വെടിനിർത്തൽ ചർച്ചകളിലെ പുടിന്റെ നിലപാടിൽ ട്രംപിന് അമർഷം. റഷ്യൻ എണ്ണയ്ക്ക് 50% Read more

  ബലൂചിസ്ഥാനിൽ സ്ഫോടനം: 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു
പുടിന്റെ ലിമോസിന് തീപിടിച്ചു; വധശ്രമമാണോ?
Putin limousine fire

മോസ്കോയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ലിമോസിൻ കാറിന് Read more

ശശി തരൂരിന്റെ നിലപാട് മാറ്റത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ്
Shashi Tharoor

റഷ്യയെക്കുറിച്ചുള്ള നിലപാട് മാറ്റിയതിന് ശശി തരൂരിനെ ജോൺ ബ്രിട്ടാസ് പ്രശംസിച്ചു. ഇടതുപക്ഷ പാർട്ടികളുടെ Read more