ലോകമെമ്പാടുമുള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തി. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് മാർപാപ്പയുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നത്. മാർപാപ്പയുടെ ആഗ്രഹപ്രകാരമാണ് ഈ ദേവാലയം തിരഞ്ഞെടുത്തത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന പൊതുദർശനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും വിശിഷ്ട വ്യക്തികളും അന്ത്യോപചാരമർപ്പിക്കാനെത്തി. റോമിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 180 ഓളം രാഷ്ട്രത്തലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ വിയോഗത്തിൽ ലോകമെങ്ങും അനുശോചന പ്രവാഹമാണ്.
കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെയാണ് മരണാനന്തര ചടങ്ങുകളുടെ ക്രമം പരിഷ്കരിച്ചത്. സാധാരണ തടിപ്പെട്ടിയിൽ മൃതദേഹം അടക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പരമ്പരാഗതമായി സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലാണ് മാർപാപ്പമാരെ അടക്കം ചെയ്തിരുന്നത്. എന്നാൽ ചടങ്ങുകൾ കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
Story Highlights: Pope Francis’ funeral took place at St. Mary Major Basilica in Rome, with several world leaders in attendance.