നടിമാരെ അപമാനിച്ച കേസിൽ ആറാട്ടണ്ണൻ അറസ്റ്റിൽ

നിവ ലേഖകൻ

Santhosh Varkey Arrest

**എറണാകുളം◾:** സിനിമാ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. നടി ഉഷ ഹസീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക് പേജിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിമാർക്കെതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി പരാതി നൽകിയത്.

  യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം; പരസ്യ പ്രതികരണവുമായി ജഷീർ പള്ളിവയൽ

സ്ത്രീകൾക്കെതിരെ നിരന്തരം അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആവശ്യപ്പെട്ടു. അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ സന്തോഷ് വർക്കിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത പോലീസ് സന്തോഷ് വർക്കിയെ പിടികൂടിയത്.

  വേണു നാഗവള്ളിയുടെ ഓർമകൾ പങ്കുവെച്ച് അനന്ത പത്മനാഭൻ

വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ‘ബസൂക്ക’ എന്ന ചിത്രത്തിൽ സന്തോഷ് വർക്കി അഭിനയിച്ചിരുന്നു. സിനിമ കാണാതെ റിവ്യൂ പറഞ്ഞതിന്റെ പേരിൽ നേരത്തെ സന്തോഷ് വർക്കിയെ ആളുകൾ മർദ്ദിച്ചിരുന്നു.

Story Highlights: Film reviewer Santhosh Varkey, also known as Aaratannan, was arrested in Ernakulam for allegedly insulting actresses on social media.

Related Posts
സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആറാട്ടണ്ണന് സന്തോഷ് വർക്കിക്ക് ജാമ്യം
Santhosh Varkey bail

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വ്ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ഹൈക്കോടതി ജാമ്യം Read more

  കസ്റ്റഡി മർദന വിവാദത്തിൽ DYSP മധുബാബുവിന്റെ പ്രതികരണം; പിന്നിൽ ഏമാൻ, ഇത് ഇവന്റ് മാനേജ്മെൻ്റ് തന്ത്രം
നടിമാരെ അധിക്ഷേപിച്ച കേസിൽ ആറാട്ടണ്ണൻ അറസ്റ്റിൽ
Aarattu Annan Arrest

സിനിമാ നടിമാരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച കേസിൽ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ Read more