
മലപ്പുറത്ത് വഴികടവിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മരുതകടവ് കീരിപൊട്ടി കോളനി സ്വദേശിയായ ചന്ദ്രന്റെയും സുബിയുടെയും മകനായ നിഖിലി(13)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുത ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിഖിൽ.
രാത്രി 9 മണിക്ക് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനു സമീപത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്.എന്നാൽ,രാവിലെ വീടിനോട് ചേർന്ന ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Story highlight : 8th standard student found dead in malappuram