
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായ നാലു കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഷാജി ചിറയില് (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൾ അംന സിയാദ് (7), മകൻ അമീൻ സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഹിയാൻ ഫൈസൽ (4) അഫ്സാൻ ഫൈസൽ (8), തുടങ്ങി 6 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അംന, അഫ്സാൻ, അഹിയാൻ എന്നീ കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.
ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽപെട്ട് ആകെ 9 പേരാണ് മരിച്ചത്.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിനു വേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്.
Story highlight : 6 Bodies recovered in the Kokkayar Landslide.