
ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായി ഏറ്റുമുട്ടിയ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപമുള്ള ഗ്രാമങ്ങളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മിഷൻ ഓഫീസർ അടക്കം 5 സൈനികർ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
ഏറ്റുമുട്ടലിനെ തുടർന്ന് പരിക്കേറ്റവരെ പ്രാദേശത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ച് പേർ മരണപ്പെടുകയായിരുന്നു.
Story highlight : 5 Indian Army soldiers martyred in counter terrorist operation in Jammu Kashmir.