ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികര്ക്ക് വീരമൃത്യു സംഭവിച്ചു. കൂടാതെ ആറ് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇപ്പോഴും പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലാണ് ഈ ഭീകരാക്രമണം നടന്നത്.
വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. അവർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു.
സൈന്യം ഉടൻ തന്നെ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം രജൗരി, കുൽഗാം മേഖലകളിലും സമാനമായ ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു.
ഈ സംഭവങ്ങളിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. ഈ തുടർച്ചയായ ആക്രമണങ്ങൾ പ്രദേശത്തെ സുരക്ഷാ സ്ഥിതി വഷളാക്കിയിരിക്കുകയാണ്.