വയനാട് ദുരന്തം: മരണസംഖ്യ 354 ആയി; തിരച്ചിൽ തുടരുന്നു

Anjana

Wayanad landslide death toll

വയനാട് ദുരന്തത്തിൽ മരണസംഖ്യ 354 ആയി ഉയർന്നു. തിരച്ചിലിന്റെ അഞ്ചാം ദിവസമായ ഇന്ന് 14 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഐബോഡ് സംവിധാനം ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനിയും 206 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു.

ചാലിയാറിൽ വ്യാപക പരിശോധന നാളെയും തുടരാനാണ് തീരുമാനം. കൂറ്റൻ പാറക്കല്ലുകൾ ബോട്ട് ഇറക്കുന്നതിന് തടസ്സമാകുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും ഇന്ന് തിരച്ചിൽ നടന്നു. നിലമ്പൂരിൽ നിന്ന് ഇതുവരെ 73 മൃതദേഹവും 131 ശരീരഭാഗങ്ങളും കണ്ടെത്തി. നിലമ്പൂർ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാൻ പെട്ടി, തൊടിമുട്ടി, നീർപുഴമുക്കം എന്നിവിടങ്ങളിൽ നിന്നായി 16 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് ദിവസത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്ന് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും കണ്ടെത്തി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് 34 മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മൺതിട്ടകളിൽ നിന്നാണ് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സൈന്യത്തിന്റെയും പൊലീസിന്റെയും ഹെലികോപ്റ്ററും ഡ്രോണും ഇന്ന് തിരച്ചിലിന് എത്തി.

Story Highlights: Death toll in Wayanad landslide disaster rises to 354, with 14 more bodies recovered on the fifth day of search operations

Image Credit: twentyfournews