Headlines

Crime News

നവി മുംബൈയിൽ ജ്വല്ലറിയിൽ തോക്കുധാരികളുടെ കൊള്ള; ജനക്കൂട്ടത്തിനു നേരെയും വെടിവെപ്പ്

നവി മുംബൈയിൽ ജ്വല്ലറിയിൽ തോക്കുധാരികളുടെ കൊള്ള; ജനക്കൂട്ടത്തിനു നേരെയും വെടിവെപ്പ്

നവി മുംബൈയിലെ ഖാർഖറിൽ ഇന്നലെ രാത്രി പത്ത് മണിയോടെ ഒരു ജ്വല്ലറിയിൽ തോക്കുധാരികളായ മൂന്നംഗ സംഘം കൊള്ളയടിച്ചു. റെയിൻകോട്ടും ഹെൽമറ്റും ധരിച്ചെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. മോഷണത്തിനിടെ അപായ സൈറൻ മുഴക്കാൻ ശ്രമിച്ച ജീവനക്കാരനു നേരെ വെടിയുതിർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊള്ളയ്ക്കു ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടയാൻ ശ്രമിച്ചു. ഇതോടെ ജനക്കൂട്ടത്തിനു നേരെയും പ്രതികൾ വെടിയുതിർത്തു. അമിതവേഗത്തിൽ ബൈക്കോടിച്ച് പ്രതികൾ കടന്നുകളഞ്ഞു. ആകെ അഞ്ച് റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്.

പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൗണ്ടറിലുണ്ടായിരുന്ന പണവും ഷെൽഫിലെ സ്വർണവുമാണ് പ്രതികൾ കവർന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

More Headlines

മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ആലപ്പുഴ രാമങ്കരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും
താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവും പൂജാരിയും അറസ്റ്റിൽ
കോഴിക്കോട് വടകരയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത
കുളത്തൂരിൽ കാറിനുള്ളിൽ മൂന്നു ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം കുളത്തൂരിൽ കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; സംശയാസ്പദമായ സാഹചര്യം
കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് 7 വയസുകാരിക്ക് ഷോക്കേറ്റു; അന്വേഷണം ആരംഭിച്ചു

Related posts