നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് 22 വിദ്യാർത്ഥികൾ മരിച്ചു; നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു

നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് 22 വിദ്യാർത്ഥികൾ മരണമടഞ്ഞു. ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിലാണ് ഇന്നലെ രാവിലെ 8. 30 ഓടെ അപകടമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂൾ അധികൃതരുടെ കണക്കുകൾ പ്രകാരം 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു.

നിരവധി കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്കൂളിലെ 154 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. 26 ഓളം വിദ്യാർത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചു.

കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്.

കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികാരികൾ പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്.

Related Posts
ബെംഗളൂരുവിൽ നൈജീരിയൻ വനിത കൊല്ലപ്പെട്ട നിലയിൽ
Bengaluru murder

ചിക്കജാലയിൽ നൈജീരിയൻ വനിതയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്കും കഴുത്തിനും ഗുരുതരമായ മുറിവുകളാണ് മരണകാരണം. Read more

ഫേസ്ബുക്ക് തട്ടിപ്പ്: തൃശൂർ സ്വദേശിയിൽ നിന്ന് രണ്ട് കോടി തട്ടിയ നൈജീരിയൻ പൗരൻ അറസ്റ്റിൽ
Facebook fraud

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ Read more

മ്യാന്മാർ ഭൂകമ്പം: മരണം രണ്ടായിരം കവിഞ്ഞു
Myanmar earthquake

മ്യാന്മാറിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ രണ്ടായിരം കവിഞ്ഞു. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

മ്യാൻമറിൽ ഭൂകമ്പം: മരണം 1700 ആയി ഉയർന്നു
Myanmar earthquake

മ്യാൻമറിലെ ഭൂകമ്പത്തിൽ മരണസംഖ്യ 1700 ആയി ഉയർന്നു. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റു. ദുരന്തമേഖലയിൽ Read more

മ്യാൻമാറിൽ ഭൂകമ്പം: മരണം 144, നിരവധി പേർക്ക് പരിക്ക്
Myanmar earthquake

മ്യാൻമാറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ 144 പേർ Read more

മ്യാന്മാറിൽ ഭൂകമ്പം: നൂറിലധികം മരണം
Myanmar earthquake

മ്യാന്മാറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചു. Read more

നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച്; 140 പേർ മരിച്ചു
Nigeria fuel tanker explosion

നൈജീരിയയിലെ ജിഗാവയിൽ മജിയ ടൗണിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 140 പേർ കൊല്ലപ്പെട്ടു. Read more

വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ചശേഷം കുഞ്ഞുമുഹമ്മദ് മരണപ്പെട്ടു
Wayanad landslide, Kunhumuhammed death

വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (62) Read more

ഗുജറാത്തിൽ കെട്ടിടം തകർന്നുവീണ്; മരണസംഖ്യ ഏഴായി

ഗുജറാത്തിലെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചു. Read more