വെണ്പാലവട്ടത്ത് സ്കൂട്ടര് അപകടം; യുവതി മരിച്ചു, രണ്ടുപേര്ക്ക് പരിക്ക്. തിരുവനന്തപുരം ദേശീയപാതയിലെ ആനയറയ്ക്ക് സമീപം വെണ്പാലവട്ടത്ത് സ്കൂട്ടര് നിയന്ത്രണം വിട്ട് മേല്പ്പാലത്തില് നിന്ന് താഴേക്ക് വീണുണ്ടായ അപകടത്തില് കോവളം വെള്ളാര് സ്വദേശിനി സിമി (35) മരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സിമിയുടെ മകള് മൂന്നു വയസ്സുള്ള ശിവന്യയ്ക്കും സഹോദരി സിനിക്കും (32) പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിമിയെ അപകടമുണ്ടായ ഉടന് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പേട്ട പോലീസ് മേല്നടപടികള് സ്വീകരിച്ചു. മേല്പാലത്തില് നിന്ന് തെറിച്ചുവീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.