സംസ്ഥാനത്തെ 190 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം: വീണാ ജോർജ്

Anjana

Kerala hospitals NQAS accreditation

സംസ്ഥാനത്തെ ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്കോർ നേടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം നേടിയതോടെ സംസ്ഥാനത്തെ 190 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർന്നതായി മന്ത്രി വ്യക്തമാക്കി.

എൻ.ക്യു.എ.എസ്. അംഗീകാരം നേടിയ 190 ആശുപത്രികളിൽ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 129 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 82 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു. 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുള്ളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. വർഷാവർഷം സംസ്ഥാനതല പരിശോധനയും നടത്തും. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ഈ തുക ആശുപത്രി വികസനത്തിനായി വിനിയോഗിക്കും.

Story Highlights: Kerala Health Minister Veena George announces NQAS accreditation for 190 state hospitals

Leave a Comment