വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷം തട്ടിയ 19കാരന് അറസ്റ്റില്

നിവ ലേഖകൻ

social media influencer fraud Rajasthan

രാജസ്ഥാനിലെ അജ്മീറില് നിന്നുള്ള 19 കാരനായ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് കാഷിഫ് മിര്സ എന്ന പ്ലസ് വണ് വിദ്യാര്ഥി വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില് അറസ്റ്റിലായി. 99,999 രൂപ വീതം 13 ആഴ്ച നിക്ഷേപിച്ചാല് 1,39,999 രൂപ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലൂടെയാണ് ഇരുന്നൂറോളം പേരെ പ്രതി കബളിപ്പിച്ചത്. പ്രതിയില് നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല് ഫോണുകള്, ലാപ്ടോപുകള്, ഹ്യുണ്ടായ് കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യം നിക്ഷേപിച്ചവരില് ചിലര്ക്ക് മിര്സ ലാഭ വിഹിതം നല്കി. തുടര്ന്ന് ഇവരോട് കൂടുതല്പേരെ മണി ചെയിന് മാതൃകയില് നിക്ഷേപ പദ്ധതിയിലേക്ക് ചേര്ക്കാന് ആവശ്യപ്പെട്ടു. ഇങ്ങനെയാണ് നിരവധി ആളുകൾക്ക് പണം നഷ്ടമായത്. പിന്നീട് ചേര്ന്നവര്ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലെ സൂപ്പര് താരമായ മിര്സയ്ക്ക് നിരവധി ഫോളെവേഴ്സുണ്ടെന്നും ഇവരെയാണ് കൂടുതലായും വഞ്ചിച്ചതെന്നും പൊലീസ് പറയുന്നു.

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

മിര്സയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്താന് ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിയെടുത്ത പണം എന്ത് ചെയ്തുവെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളില് നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്ത്തു.

Story Highlights: 19-year-old social media influencer arrested for Rs 42 lakh fraud through fake investment scheme in Rajasthan

Related Posts
രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
fighter jet crash

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. സൂറത്ത്ഗഢ് വ്യോമതാവളത്തിൽ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
ഹാക്ക് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ
Unni Mukundan Instagram Hack

നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം വീണ്ടെടുത്തു. അക്കൗണ്ട് Read more

ഗാസയ്ക്ക് വേണ്ടി ഒരു മണിക്കൂർ നിശബ്ദരായിരിക്കൂ; സോഷ്യൽ മീഡിയയിൽ തരംഗമായി സൈലൻസ് ഫോർ ഗാസ ക്യാമ്പയിൻ
Silence for Gaza

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ സൈലൻസ് ഫോർ ഗാസ എന്നൊരു Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

ഉദയ്പൂരിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി ഒളിവിൽ
French tourist rape case

രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പാർട്ടിയിൽ വെച്ച് പരിചയപ്പെട്ട Read more

വിദേശയാത്ര: ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക!
Boarding Pass Security

വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബർ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
സിനിമ സ്റ്റൈലിൽ ബാങ്ക് തട്ടിപ്പ്; നാലരക്കോടി രൂപയുമായി യുവതി പിടിയിൽ
Bank Fraud Rajasthan

രാജസ്ഥാനിലെ കോട്ടയിൽ ഐസിഐസിഐ ബാങ്ക് റിലേഷൻഷിപ്പ് മാനേജർ സാക്ഷി ഗുപ്തയെ സിനിമ സ്റ്റൈലിൽ Read more

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ അവരുടെ മണ്ണിൽ ചെന്ന് നശിപ്പിച്ചു; പാക് അധീന കശ്മീരിന് വേണ്ടിയാണ് ഇനി ചർച്ചയെന്ന് മോദി
Operation Sindoor

പഹൽഗാം ആക്രമണത്തിന് ശേഷവും ഓപ്പറേഷൻ സിന്ദൂറിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി Read more

രാജസ്ഥാനിൽ 25 ഭർത്താക്കന്മാർ; വിവാഹ തട്ടിപ്പുകാരി പിടിയിൽ
marriage fraud

രാജസ്ഥാനിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23-കാരിയെ പോലീസ് അറസ്റ്റ് Read more

Leave a Comment