വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷം തട്ടിയ 19കാരന്‍ അറസ്റ്റില്‍

Anjana

social media influencer fraud Rajasthan

രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള 19 കാരനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കാഷിഫ് മിര്‍സ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി. 99,999 രൂപ വീതം 13 ആഴ്ച നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലൂടെയാണ് ഇരുന്നൂറോളം പേരെ പ്രതി കബളിപ്പിച്ചത്. പ്രതിയില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍, ഹ്യുണ്ടായ് കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ആദ്യം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. തുടര്‍ന്ന് ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് നിരവധി ആളുകൾക്ക് പണം നഷ്ടമായത്. പിന്നീട് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമായ മിര്‍സയ്ക്ക് നിരവധി ഫോളെവേഴ്സുണ്ടെന്നും ഇവരെയാണ് കൂടുതലായും വഞ്ചിച്ചതെന്നും പൊലീസ് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിര്‍സയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിയെടുത്ത പണം എന്ത് ചെയ്തുവെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Story Highlights: 19-year-old social media influencer arrested for Rs 42 lakh fraud through fake investment scheme in Rajasthan

Leave a Comment