മലയാള സിനിമയിൽ 15 അംഗ പവർ ഗ്രൂപ്പ്; വ്യാപക ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ട്

Anjana

Malayalam film industry power group

മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. സംവിധായകർ, നടന്മാർ, നിർമാതാക്കൾ എന്നിവർ ഉൾപ്പെടെ 15 പേരാണ് ഈ ഗ്രൂപ്പിലുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു നടൻ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും, അദ്ദേഹത്തിന് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നതിനാൽ സീരിയൽ രംഗത്തേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അവസരം ലഭിക്കാൻ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതായും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കായി വിളിക്കുന്ന പെൺകുട്ടികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നും, ഇരയാക്കപ്പെട്ടവരുടെ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമാ താരങ്ങളിൽ പലർക്കും ഇരട്ടമുഖമാണെന്നും, അഡ്ജസ്റ്റ്മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി മാറിയെന്നും റിപ്പോർട്ടിൽ ഗുരുതര ആരോപണമുണ്ട്. വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുന്നവർ കോഡ് പേരുകളിൽ അറിയപ്പെടുന്നതായും, സെറ്റിൽ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തി. സ്ത്രീകളെ സ്ക്രീനിൽ ചിത്രീകരിക്കുന്നതിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Story Highlights: Hema Committee report reveals 15-member power group in Malayalam film industry, widespread sexual exploitation

Leave a Comment