ദോഹയില് നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില് 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. തമിഴ്നാട് സ്വദേശിയായ മുരുഗേശ (51) എന്നയാള്ക്ക് മൂന്ന് വര്ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രത്യേക ജഡ്ജി സരസ്വതി കെഎന് ആണ് കേസില് വിധി പ്രഖ്യാപിച്ചത്.
ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്നയാളാണ് പ്രതി. 2023 ജൂണ് 27 നാണ് സംഭവം നടന്നത്. ദോഹയില് നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്കുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശന് കുട്ടിയെ അനുചിതമായി സ്പര്ശിച്ചെന്നാണ് ആരോപണം.
മദ്യപിച്ചിരുന്ന പ്രതി ഭക്ഷണം നല്കാനെന്ന പേരില് പെണ്കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്ശിക്കുകയായിരുന്നു. പെണ്കുട്ടിയുടെ അമ്മ ഇയാളുടെ പെരുമാറ്റത്തെ എതിര്ത്തെങ്കിലും പ്രതി ഭക്ഷണം കഴിക്കാന് കുട്ടിയെ നിര്ബന്ധിക്കുകയായിരുന്നു. വിഷയം കാബിന് ക്രൂവിന്റെ ശ്രദ്ധയില് പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റി.
വിമാനം ബംഗളുരു വിമാനത്താവളത്തില് ഇറങ്ങിയ ഉടന് തന്നെ പ്രതിയെ പോലീസിന് കൈമാറി. പെണ്കുട്ടിയുടെ പിതാവ് കെംപെഗൗഡ ഇന്റര്നാഷണല് എയര്പോര്ട്ട് പോലീസില് പരാതി നല്കിയതിനെ തുടര്ന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വീഡിയോ കോണ്ഫറന്സിങ് വഴിയാണ് പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ബാംഗ്ലൂര് സെന്ട്രല് ജയിലില് രണ്ട് മാസത്തോളം ജുഡീഷ്യല് കസ്റ്റഡിയില് കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തില് ഇറങ്ങിയിരുന്നു.
Story Highlights: Tamil Nadu man sentenced for sexually assaulting 14-year-old girl on Doha-Bangalore flight