താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 14 പേരെ അറസ്റ്റ് ചെയ്തു.

Anjana

സോഷ്യൽമീഡിയയിൽ താലിബാന് പിന്തുണ അറസ്റ്റ്
സോഷ്യൽമീഡിയയിൽ താലിബാന് പിന്തുണ അറസ്റ്റ്

താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം  ഏറ്റെടുത്തതിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 14 പേരെ യു.എ.പി.എ ചുമത്തി അസമിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന ആക്ട്, ഐ.ടി ആക്ട്, സി.ആർ.പി.സി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂല പരാമർശങ്ങൾ ഇട്ടാല്‍ അസം പോലീസ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാർപേട്ട, ധുബ്രി,കമ്രൂപ്പ് മെട്രോപൊളിറ്റൻ, കരിംഗഞ്ച് ജില്ലകളിൽ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹൈലക്കണ്ടി, ഡാരംഗ്, കച്ചാർസൗത്ത്, സൽമാര, ഗോൽപാറ, ഹൊജായ് ജില്ലകളിൽ നിന്ന് ഓരോരുത്തരെ അറസ്റ്റ് ചെയ്തു.

Story highlight : 14 people arrested in assam for supporting taliban on social media.