തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയായ തസ്മിത്ത് തംസിനെ കാണാതായി. അതിഥി തൊഴിലാളിയായ അസാം സ്വദേശി അൻവർ ഹുസൈന്റെ മകളാണ് തസ്മിത്ത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ തസ്മീൻ ഇന്ന് രാവിലെ 10 മണിയോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. സഹോദരിമാരുമായി വഴക്കിട്ടതിനെ തുടർന്ന് അമ്മ ശകാരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തസ്മീൻ വീട്ടിൽ നിന്ന് പോയത്. പെൺകുട്ടി ബാഗിൽ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത ശേഷമാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് അറിയുന്നു.
സംഭവത്തിൽ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.
പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: 13-year-old girl goes missing in Thiruvananthapuram after packing clothes