വിശാഖപട്ടണത്ത് നിന്ന് രക്ഷപ്പെടുത്തിയ 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ; കൗൺസിലിംഗ് തുടരുന്നു

Anjana

13-year-old girl CWC care Kerala

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിച്ച 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരുന്നു. ഇന്നലെ കുട്ടിയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം കൗൺസിലിംഗ് നടപടികൾ ആരംഭിച്ചു. പത്ത് ദിവസത്തോളം കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം അറിയിച്ചു. കുട്ടി മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് സിഡബ്ല്യുസി അംഗങ്ങളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിലിംഗ് കഴിഞ്ഞാൽ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുക്കും.

കുട്ടിയുടെ രണ്ട് സഹോദരിമാരെയും സിഡബ്ല്യുസി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ ഏറ്റെടുക്കുന്നതിൽ മാതാപിതാക്കളും സമ്മതം അറിയിച്ചു. വീട്ടിൽ പോകാൻ താത്പര്യമില്ലെന്ന് കുട്ടി പറയുന്നതിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും പൊലീസ് ഒരുങ്ങുന്നുണ്ട്. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നിൽ വിശദീകരിച്ചു. മൂത്ത കുട്ടിയായതിനാൽ അമ്മ കൂടുതൽ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ തന്നെ നിൽക്കാനും ഇവിടെ തന്നെ പഠിക്കാനുമാണ് കുട്ടി ആഗ്രഹിക്കുന്നതെന്ന് അറിയിച്ചു. തൽക്കാലം മാതാപിതാക്കൾക്കൊപ്പം കുട്ടിയെ അയക്കുന്നില്ല എന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. വേണമെങ്കിൽ കുട്ടിയുടെ സഹോദരങ്ങളെ കൂടി നിർത്താമെന്ന് സിഡബ്ല്യൂസി അറിയിച്ചു. പത്ത് ദിവസത്തെ കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

Story Highlights: 13-year-old girl rescued from Visakhapatnam continues under CWC care in Thiruvananthapuram

37 thoughts on “വിശാഖപട്ടണത്ത് നിന്ന് രക്ഷപ്പെടുത്തിയ 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ; കൗൺസിലിംഗ് തുടരുന്നു”

  1. Купить тепловизор для наблюдения и охоты Grand Pulsar Официальная гарантия 3 года Доставка по Украине Pulsar, Infiray(Iray), Hikvision, Pard Цена от 700$.

    Reply

Leave a Comment