കേരളത്തിൽ പനി ബാധിച്ച് 11 മരണം; 12,000-ലധികം പേർ ചികിത്സ തേടി

Anjana

കേരളത്തിൽ പനി ബാധിച്ച് ഇന്ന് 11 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. 12,204 പേർ പനി ബാധിച്ച് ചികിത്സ തേടി. 173 പേർക്ക് ഡെങ്കിപ്പനിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ കെയർ ഹോമിലെ നാല് അന്തേവാസികൾക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോളറ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. കോളറ പടരാതിരിക്കാൻ കെയർ ഹോം നടത്തിപ്പുകാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

11 പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഇതിൽ ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും നാലുപേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോളറ ബാധിതരിൽ 11 പേർ തിരുവനന്തപുരത്തും ഒരാൾ കാസർഗോഡുമാണ്. ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചെങ്കിലും, രോഗവ്യാപനം തടയാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.