കോട്ടയം : ട്രെയിനിൽനിന്നു വീണ് പത്തുവയസ്സുകാരൻ മരിച്ചു.മലപ്പുറം മമ്പാട് സ്വദേശിയായ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ(10) ആണ് മരിച്ചത്.
ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറക്കുകയും ട്രെയിനിൽ പുറത്തേക്ക് വീഴുകയുമായിരുന്നു.ഉടൻ തന്നെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം ഉണ്ടായത്.
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ മടക്കയാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Story highlight : 10 year old boy died after fall from running train in kottayam.